ബിനീഷ് കോടിയേരിയുടെ കസ്റ്റഡി നവംബർ 7 വരെ നീട്ടി

പത്ത് ദിവസം ആണ് ഇഡി ബിനീഷിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.
ബിനീഷ് കോടിയേരിയുടെ കസ്റ്റഡി നവംബർ 7 വരെ നീട്ടി

ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടു കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത ബിനീഷ് കോടിയേരിയുടെ കസ്റ്റഡി നീട്ടി നവംബർ 7 വരെ നീട്ടി.

അഞ്ചു ദിവത്തേയ്ക്കാണ് കസ്റ്റഡി നീട്ടിയത്. ബെംഗളൂരു സിറ്റി സെഷൻസ് കോടതിയുടേതാണ് വിധി. പത്ത് ദിവസം ആണ് ഇഡി ബിനീഷിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ശനിയാഴ്ച വരെ കസ്റ്റഡി അനുവദിക്കുകയായിരുന്നു.

ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് ഇഡി കോടതിയില്‍ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ മൂലം രണ്ടുദിവസം ചോദ്യം ചെയ്യല്‍ നടന്നില്ല. ബിനീഷിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്നും എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിരുന്നു.

ആരോഗ്യസ്ഥിതി ഏറെ മോശമാണെന്ന് ബിനീഷ് കോടിയേരി മജിസ്ട്രേറ്റിനെ അറിയിച്ചിരുന്നു. ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് ഇഡി കോടതിയിൽ സമര്‍പ്പിച്ചു.

Related Stories

Anweshanam
www.anweshanam.com