
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സരിത്തിനെയും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അനുമതി. ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം പാടില്ലെന്ന ഇഡിയുടെ ആവശ്യവും കോടതി അംഗീകരിച്ചു.
വിദേശത്തേക്ക് ഡോളര്‍ കടത്തിയ സംഭവത്തില്‍ ഉന്നതര്‍ക്ക് അടക്കം ബന്ധമുണ്ടെന്ന് സ്വപ്നയും സരിത്തും രഹസ്യമൊഴി നല്‍കിയതിന് പിന്നാലെയാണ് ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി ഇഡി കോടതിയെ സമീപിച്ചത്.
ജയില്‍ സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ സ്വപ്നയെയും സരിത്തിനെയും ഇഡിക്ക് ചോദ്യം ചെയ്യാം. രാവിലെ 10 മണി മുതല്‍ 4 മണി വരെ തുടര്‍ച്ചയായി മൂന്ന് ദിവസമാണ് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യുന്നതിനിടെ പ്രതികളെ മാനസികമായി പീഡിപ്പിക്കരുതെന്ന നിര്‍ദേശവും കോടതി ഉത്തരവിലുണ്ട്.