ശാരദയെന്ന പേരില്‍ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടു; യുവാവിനെ കുടുക്കിയ ദമ്പതികള്‍ അറസ്റ്റില്‍

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.
ശാരദയെന്ന പേരില്‍ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടു; യുവാവിനെ കുടുക്കിയ ദമ്പതികള്‍ അറസ്റ്റില്‍

ആലപ്പുഴ: യുവാവിനെ കബിളിപ്പിച്ച് സ്വര്‍ണവും ഫോണും കവര്‍ന്ന ദമ്പതികള്‍ അറസ്റ്റിലായി. ചെങ്ങന്നൂര്‍ സ്വദേശി രതീഷും ഭാര്യ രാഖിയുമാണ് പിടിയിലായത്. ശാരദ എന്ന പേരില്‍ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കിയാണ് ഇവര്‍ യുവാവിനെ തട്ടിപ്പിനിരയാക്കിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. തുറവൂര്‍ സ്വദേശിയായ വിവേകാണ് തട്ടിപ്പിന് ഇരയായത്. ഒന്നരമാസമായി ഫേസ്ബുക്കിലൂടെയുള്ള പരിചയം മുതലെടുത്ത് രാഖി വിവേകിനെ ചെങ്ങന്നൂരിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

അമ്മ ആശുപത്രിയിലാണെന്നും ചെങ്ങന്നൂര്‍ എത്തി സഹായിക്കണമെന്നുമാണ് ഇവര്‍ യുവാവിനോട് പറഞ്ഞത്. ഇതനുസരിച്ച് ചെങ്ങന്നൂരിലെത്തിയ ഇയാളെ ആശുപത്രിയുടെ തൊട്ടടുത്തുള്ള ലോഡ്ജിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് കുടിയ്ക്കാനായി ബിയര്‍ നല്‍കി. ബിയര്‍ കുടിച്ച വിവേക് പിറ്റേന്ന് രാവിലെയാണ് ഉണര്‍ന്നത്. ഇതിനിടയില്‍ വിവേകിന്റെ അഞ്ചര പവന്റെ ആഭരണങ്ങളും മൊബൈലും കവര്‍ന്നു. പ്രതികളെ കന്യാകുമാരിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com