കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ മൂന്ന് കൗണ്ടിംഗ് ഏജന്റുമാർക്ക് കോവിഡ്

കൗണ്ടിംഗ് സെന്ററിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത് .
കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ മൂന്ന് കൗണ്ടിംഗ് ഏജന്റുമാർക്ക് കോവിഡ്

തിരുവനന്തപുരം; സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിച്ചു കഴിഞ്ഞു. പോസ്റ്റിൽ വോട്ടുകളാണ് ആദ്യം എണ്ണുക. അതേ സമയം കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ മൂന്ന് കൗണ്ടിംഗ് ഏജന്റുമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൗണ്ടിംഗ് സെന്ററിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത് .

ഇതോടെ അതീവ ജാഗ്രതയിലാണ് അധികൃതർ. ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും. കോഴിക്കോട് സൗത്തിൽ മുസ്ലിം ലീഗും ഐ എൻ എലും തമ്മിലാണ് മുഖ്യമായ പോരാട്ടം. 957 സ്ഥാനാർഥികളാണ് ഇത്തവണ നിയമസഭയിലേക്ക് മത്സരിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com