കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി അധ്യക്ഷന്മാരെ ഇന്നറിയാം

രാവിലെ 11 നാണ് തെരഞ്ഞെടുപ്പ് നടക്കുക.
കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി അധ്യക്ഷന്മാരെ ഇന്നറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ കോര്‍പറേഷന്‍, മുനിസിപ്പാലിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോര്‍പറേഷന്‍ മേയര്‍മാരേയും മുനിസിപ്പല്‍ അധ്യക്ഷന്മാരേയും ഇന്നറിയാം. രാവിലെ 11 നാണ് തെരഞ്ഞെടുപ്പ് നടക്കുക.

ഉച്ചക്ക് രണ്ടിന് ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍മാന്‍, വൈസ് ചെയര്‍ പേഴ്സണ്‍ തെരഞ്ഞെടുപ്പും നടക്കും. വ്യാഴാഴ്ചയാണ് ത്രിതല പഞ്ചായത്ത് അധ്യക്ഷരെ തെരഞ്ഞെടുക്കുക. ഓപ്പണ്‍ ബാലറ്റിലൂടെയാണ് അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. രണ്ടു സ്ഥാനാര്‍ഥികള്‍ക്കും തുല്യ വോട്ട് ലഭിച്ചാല്‍ നറുക്കെടുപ്പിലൂടെ ആയിരിക്കും വിജയിയെ കണ്ടെത്തുക.അതേസമയം, തൃശൂരില്‍ ഇടത് പിന്തുണയോടെ കോണ്‍ഗ്രസ് വിമതന്‍ എംകെ വര്‍ഗീസും കണ്ണൂരില്‍ കോണ്‍ഗ്രസിലെ ടിഒ മോഹനനുമാണ് മേയര്‍ സ്ഥാനാര്‍ത്ഥികള്‍.

തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോഴിക്കോട് കോര്‍പറേഷനുകളില്‍ സിപിഐഎം അംഗങ്ങളാണ് സ്ഥാനാര്‍ത്ഥികള്‍.

Related Stories

Anweshanam അന്വേഷണം
www.anweshanam.com