തെ​ര​ഞ്ഞെ​ടു​പ്പി​ന് ഏ​വ​രും സ​മാ​ധാ​ന പൂ​ര്‍​ണ​മാ​യ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് തെ​ര. ക​മ്മീ​ഷ​ണ​ര്‍

ഒ​ന്നാം​ഘ​ട്ട ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് 16,968 പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചു
തെ​ര​ഞ്ഞെ​ടു​പ്പി​ന് ഏ​വ​രും സ​മാ​ധാ​ന പൂ​ര്‍​ണ​മാ​യ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് തെ​ര. ക​മ്മീ​ഷ​ണ​ര്‍

തി​രു​വ​ന​ന്ത​പു​രം: സ​മാ​ധാ​ന പൂ​ര്‍​ണ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഏ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് സംസ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ വി. ​ഭാ​സ്ക​ര​ന്‍. സ​മ്മ​തി​ദാ​യ​ക​ര്‍​ക്ക് നി​ര്‍​ഭ​യ​മാ​യി വോ​ട്ട് ചെ​യ്യാ​ന്‍ പൂ​ര്‍​ണ സ്വാ​ത​ന്ത്ര്യം ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ന് രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളും സ്ഥാ​നാ​ര്‍​ഥി​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളു​ടെ അം​ഗീ​കൃ​ത പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ബാ​ഡ്ജു​ക​ളും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ളും ഉ​ണ്ടാ​ക​ണം. സ​മ്മ​തി​ദാ​യ​ക​ര്‍​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന സ്ലി​പ്പു​ക​ള്‍ വെ​ള്ള ക​ട​ലാ​സി​ലാ​യി​രി​ക്ക​ണം. അ​വ​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​യു​ടെ​യോ ക​ക്ഷി​യു​ടെ​യോ പേ​രോ ചി​ഹ്ന​മോ ഉ​ണ്ടാ​ക​രു​ത്.

രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളോ സ്ഥാ​നാ​ര്‍​ഥി​ക​ളോ വോ​ട്ട​ര്‍​മാ​രെ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കാ​ന്‍ വാ​ഹ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ന്‍, വ​ര​ണാ​ധി​കാ​രി, സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍, പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍, വെ​ബ് കാ​സ്റ്റിം​ഗ് ഓ​ഫീ​സ​ര്‍, സെ​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍ എ​ന്നി​വ​ര്‍​ക്കൊ​ഴി​കെ ആ​ര്‍​ക്കും മൊ​ബൈ​ല്‍​ഫോ​ണ്‍ പോ​ളിം​ഗ് സ്റ്റേ​ഷ​ന​ക​ത്ത് കൊ​ണ്ട് പോ​കാ​ന്‍ അ​നു​വാ​ദ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വോ​ട്ടെ​ടു​പ്പ് ദി​വ​സം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ല്‍​നി​ന്ന് 200 മീ​റ്റ​ര്‍ അ​ക​ല​ത്തി​ലും ന​ഗ​ര​സ​ഭ​യി​ല്‍ 100 മീ​റ്റ​ര്‍ അ​ക​ല​ത്തി​ലും മാ​ത്ര​മേ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​കളു​ടെ ബൂ​ത്തു​ക​ള്‍ സ്ഥാ​പി​ക്കാ​വൂ. സ്ഥാ​നാ​ര്‍​ഥി​യു​ടെ പേ​ര്, പാ​ര്‍​ട്ടി ചി​ഹ്നം എ​ന്നി​വ വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു ബാ​ന​ര്‍ സ്ഥാ​പി​ക്കാം. പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ 200 മീ​റ്റ​ര്‍ പ​രി​ധി​ക്കു​ള്ളി​ലും ന​ഗ​ര​സ​ഭ​യി​ല്‍ 100 മീ​റ്റ​ര്‍ പ​രി​ധി​ക്കു​ള്ളി​ലും വോ​ട്ട് പി​ടി​ക്കാ​നോ പ്ര​ചാ​ര​ണം ന​ട​ത്താ​നോ പാ​ടി​ല്ല.

ഒ​ന്നാം​ഘ​ട്ട ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് 16,968 പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചു. 66 ഡി​വൈ.​എ​സ്.​പി​മാ​രും 292 ഇ​ന്‍സ്പെ​ക്ട​ര്‍മാ​രും 1,338 എ​സ്.​ഐ/​എ.​എ​സ്.​ഐ​മാ​രും സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലി​സ് ഓ​ഫി​സ​ര്‍, സി​വി​ല്‍ പൊ​ലി​സ് ഓ​ഫി​സ​ര്‍ റാ​ങ്കി​ലു​ള്ള 15,272 ഉ​ദ്യോ​ഗ​സ്ഥ​രും ഇ​തി​ല്‍ പെടും. കൂ​ടാ​തെ 1,404 ഹോം ​ഗാ​ര്‍ഡു​മാ​രെ​യും 3,718 സ്പെ​ഷ​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രേ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

അ​ഞ്ച് ജി​ല്ല​ക​ളെ​യും പ്ര​ത്യേ​കം മേ​ഖ​ല​ക​ളാ​യി തി​രി​ച്ചാ​ണ് പൊ​ലീ​സി​നെ നി​യോ​ഗി​ച്ച​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ന്‍ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ല്‍ എ​ട്ട് ക​മ്ബ​നി സ്ട്രൈ​ക്കി​ങ്​ ഫോ​ഴ്സി​നെ സ​ജ്ജ​മാ​ക്കി. സോ​ണ​ല്‍ ഐ.​ജി, ഡി.​ഐ.​ജി​മാ​ര്‍, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​മാ​ര്‍ എ​ന്നി​വ​രു​ടെ കീ​ഴി​ലും ഏ​ഴ് ക​മ്ബ​നി വീ​തം പൊ​ലീ​സ്​ സ്ട്രൈ​ക്കി​ങ്​ ഫോ​ഴ്സാ​യി രം​ഗ​ത്തു​ണ്ടാ​വും. അ​ഞ്ച് ജി​ല്ല​ക​ളി​ലാ​യി 1,722 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ള്ള​താ​യാ​ണ് ക​ണ​ക്ക്. പ​ര​മാ​വ​ധി 13 വ​രെ ബൂ​ത്തു​ക​ള്‍ ഉ​ള്‍പ്പെ​ടു​ത്തി 716 ഗ്രൂ​പ് പ​ട്രോ​ള്‍ സം​വി​ധാ​ന​ത്തി​ന് രൂ​പം ന​ല്‍കി.

ക്ര​മ​സ​മാ​ധാ​ന​പാ​ല​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഒ​രു സ്​​റ്റേ​ഷ​നി​ല്‍ ര​ണ്ട് വീ​തം 354 പ്ര​ത്യേ​ക പ​ട്രോ​ള്‍ സം​ഘ​ങ്ങ​ളും രം​ഗ​ത്തു​ണ്ടാ​വും. പൊ​ലീ​സി‍െന്‍റ മൊ​ത്തം പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കാ​നും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​മാ​യി പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് ഐ.​ജി പി. ​വി​ജ​യ‍െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക തെ​ര​ഞ്ഞെ​ടു​പ്പ്​ സെ​ല്‍ പ്ര​വ​ര്‍ത്തി​ച്ചു​വ​രി​ക​യാ​ണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com