കിഫ്ബിയിലും കരാർ നിയമനങ്ങൾ

കിഫ്ബിയില്‍ കരാർ നിയമനം നടത്തിയതായി കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത് വിവരാവകാശ നിയമപ്രകാരം കൊടുത്ത അപേക്ഷയുടെ മറുപടിയിൽ വ്യക്തമാക്കിയിരിക്കുന്നു
കിഫ്ബിയിലും കരാർ നിയമനങ്ങൾ

തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആക്ട് പ്രകാരം രൂപീകരിച്ച കിഫ്ബിയിലും കരാർ നിയമനം. സർക്കാർ അനുമതിയോടെ കിഫ്ബിയില്‍ കരാർ നിയമനം നടത്തിയതായി കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത് വിവരാവകാശ നിയമപ്രകാരം കൊടുത്ത അപേക്ഷയുടെ മറുപടിയിൽ വ്യക്തമാക്കിയിരിക്കുന്നു.

കിഫ്ബിയിലെ 14 പദവികൾക്ക് നിയമനങ്ങൾ നടത്തിയിട്ടുളളത് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍മാര്‍ക്ക്‌ 330000/- രൂപയും. അസിസ്റ്റന്റ് ജനറൽ മാനേജർക്ക് 211613/ രൂപയും ജനറൽ മാനേജർക്ക് 180000/- രൂപയുമാണ് സാലറി. 14 കരാർ നിയമനങ്ങൾക്ക് മൊത്തം 1558113/- രൂപയുമാണ് നൽകുന്ന ശമ്പളം.

സർക്കാർ ഇഷ്ടക്കാരെ പിൻവാതിലിലൂടെ നിയമനങ്ങൾ നടത്തി കോടികൾ ശബളം കൊടുക്കുന്നത്, പിഎസ്സി പരീക്ഷ എഴുതി നിയമന ഉത്തരവിനായി കാത്ത് നിൽക്കുന്ന അഭ്യസ്തവിദ്യരായ അനേകം യുവാക്കളോടുള്ള വെല്ലുവിളിയാണെന്ന് ഷാജി ജെ കോടങ്കണ്ടത്ത് പറഞ്ഞു.

കരാർ നിയമനങ്ങൾ നടത്തിയവരെ സർക്കാർ പിരിച്ച് വിടുവാൻ തയ്യാറാകണമെന്നും അവരുടെ വിദ്യാഭ്യാസ യോഗ്യതകൾ പരിശോധിച്ച് നിയമന അഴിമതി നടത്തിയവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com