മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന;ഇഡിക്കെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്

മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന;ഇഡിക്കെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്

സ്വർണ കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കള്ള മൊഴി നല്കാൻ പ്രേരിപ്പിച്ചുവെന്ന സ്വപ്ന സുരേഷിന്റെ മൊഴിയിൽ ഇഡിക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. സ്വപ്ന സുരേഷിന്റെ ശബ്ദ രേഖയുടെ അടിസ്ഥാനത്തിലാണ്‌ ഗൂഢാലോചന കുറ്റം അടക്കം ചുമത്തി ഈഡിക്കെതിരെ ക്രൈം ബ്രാഞ്ച് എഫ്ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സന്ദീപ് നായരുടെ കത്തിലും കേസെടുക്കും.

ഈഡിക്കെതിരെ കേസെടുക്കാമെന്ന് നേരത്തെ സർക്കാരിന് നിയമോപദേശം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ് ഐ ആർ, ഗൂഢാലോചന, ഭീക്ഷണി പെടുത്താൽ, വ്യാജമൊഴി നൽകാൻ പ്രേരിപ്പിക്കൽ,തുടങ്ങിയ ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തി എഫ് ഐ ആർ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഈ ആരോപണം ശെരിയാണെന്നു ബോദ്യപെട്ടു. ഇതിനായി പ്രേത്യക അന്വേഷണ സംഘത്തെയും ചുമതലപ്പെടുത്തി. സംസ്ഥന ചരിത്രത്തിൽ ആദ്യമായാണ് പോലീസും കേന്ദ്ര അന്വേഷണ ഏജൻസിയും നേരിട്ട് ഏറ്റുമുട്ടുന്നത്. ഈദിക്കെതിരെ രണ്ട് വനിതാ പോലീസുകാർ നൽകിയ മൊഴിയും കേസെടുക്കുന്നതിനു കാരണമായി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com