പിണറായിക്ക് എതിരാളിയെ തിരഞ്ഞ് കോൺഗ്രസ്

പിണറായിക്ക് എതിരാളിയെ തിരഞ്ഞ് കോൺഗ്രസ്

മുഖ്യമന്ത്രി പിണറയി വിജയന് ശക്തനായ എതിർ മത്സരാർത്ഥിയെ തിരഞ്ഞ് കോൺഗ്രസ്. പിണറായിക്ക് വെല്ലുവിളി ഉയർത്തുന്ന കരുത്തനായ എതിർ സ്ഥാനാർത്ഥിയെ തന്നെ നിർത്തണമെന്നാണ് കോൺഗ്രെസ് പ്രവർത്തകർക്കിടയിലെ ആവശ്യം. ധർമടം മണ്ഡലത്തിൽ ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രെട്ടറി ജി ദേവരാജനെയാണ് മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നത്. എന്നാൽ അവിടെ മത്സരിക്കാൻ തയാറല്ലെന്നു ദേവരാജൻ തന്നെ പറയുകയായിരുന്നു.

സിപിഎം പിബി അംഗത്തിനെതിരെ പാർട്ടി ദേശീയ സെക്രട്ടറി മത്സരിക്കേണ്ടെന്ന ഫോർവേഡ് ബ്ലോക്ക് കമ്മിറ്റി തീരുമാനം സംസ്ഥാനകമ്മിറ്റിയും അംഗീകരിച്ചതോടെയാണ് ദേവരാജൻ പിന്മാറിയത്. കഴിഞ്ഞ അത്തവണ ധര്മടത്ത് മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി ദിവാകരൻ ഇനി തെരെഞ്ഞെടുപ്പിനില്ലെന്ന് അറിയിച്ചിരുന്നു. പാർട്ടി ദേശീയ വക്താവ് ഷമ മുഹമ്മദിനെ സ്ഥാനാര്ഥിയാക്കാൻ തീരുമാനം ഉണ്ട്. വനിതാ പ്രാതിനിധ്യം കുറഞ്ഞു പോയെന്ന പാർത്തിയും ഇതോടെ മാറുമെന്നാണ് ഒരു വിഭാഗം പറയുന്നത്. കെ സുധാകരനെയോ ഏതെങ്കിലും എംപിയെയോ ധര്മടത് മത്സരിക്കാൻ കിട്ടുമോ എന്നാണ് കോൺഗ്രെസ് നേതൃത്വം ഉറ്റുനോക്കുന്നത്. ബിജെപി പാർട്ടി മുൻ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭനെയാണ് ധര്മടത് ബിജെപി സ്ഥാനാർത്ഥിയോയായി പ്രഖ്യാപിച്ചിരിക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com