കോണ്‍ഗ്രസ് വിമതന് എം കെ വർഗീസ് തൃശൂർ കോർപറേഷൻ മേയറാകും
തൃശൂര്‍: തൃശൂര്‍ കോര്പറേഷന് എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് വിമതനായി ജയിച്ച എം കെ വര്‍ഗീസിനെ പ്രഖ്യാപിച്ചു. എല്‍ഡിഎഫ് യോഗത്തിനു ശേഷമായിരുന്നു പ്രഖ്യാപനം അറിയിച്ചത്. ആദ്യ രണ്ടുവര്‍ഷത്തേക്ക് വര്‍ഗീസിനെ മേയറാക്കാമെന്നാണു ധാരണ. സിപിഎമ്മിന്റെ രാജശ്രീ ഗോപന് ഡെപ്യൂട്ടി മേയറാകും.
മന്ത്രി എ.സി മൊയ്തീൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ എം. കെ വർഗീസുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് അന്തിമ തീരുമാനമാനമുണ്ടായത്. ഇതോടെ തൃശൂർ കോർപറേഷൻ ഭരണത്തിലുണ്ടായിരുന്ന അനിശ്ചിതത്വത്തിന് വിരാമമായി. സിപിഐഎം ജില്ലാ സെക്രട്ടറി എം. എം വർഗീസ് ഔദ്യോഗിക പ്രഖ്യാപനം നടത്തി.
കോണ്‍ഗ്രസിനോടു പിണങ്ങി നെട്ടിശേരി ഡിവിഷനില്‍ സ്വതന്ത്രനായി മത്സരിച്ചു ജയിച്ച എം.കെ. വര്‍ഗീസ് എല്‍ഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷവും മേയറാക്കണമെന്നായിരുന്നു ആദ്യത്തെ നിലപാട്. ഇത് ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് സിപിഎം അറിയിച്ചതോടെയാണ് രണ്ട് വര്‍ഷമായി ചുരുക്കിയത്.
തൃശൂർ കോർപറേഷനിൽ 54 ഇടത്താണ് വോട്ടെടുപ്പ് നടന്നത്. 24 സീറ്റുകൾ നേടി ഇടതുമുന്നണി ഒന്നാമതെത്തിയെങ്കിലും 23 സീറ്റുകൾ യുഡിഎഫിനുണ്ട്. ഇതോടെയാണ് വിമതന്റെ നിലപാട് നിർണ്ണായകമായത്.