രമ്യാ ഹരിദാസിനെ തടഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍; കാറില്‍ കരിങ്കൊടി കെട്ടി
Kerala

രമ്യാ ഹരിദാസിനെ തടഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍; കാറില്‍ കരിങ്കൊടി കെട്ടി

കൊല്ലുമെന്ന് വാഹനം തടഞ്ഞവര്‍ ഭീഷണിപ്പെടുത്തിയതായി രമ്യ.

News Desk

News Desk

തിരുവനന്തപുരം: രമ്യാ ഹരിദാസ് എംപിയുടെ വാഹനം വെഞ്ഞാറമൂട് വെച്ച് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. ബോണറ്റില്‍ അടിക്കുകയും വാഹനത്തില്‍ കരിങ്കൊടി കെട്ടുകയും ചെയ്തു. തന്നെ കൊല്ലുമെന്ന് വാഹനം തടഞ്ഞവര്‍ ഭീഷണിപ്പെടുത്തിയെന്ന് രമ്യാഹരിദാസ് പറഞ്ഞു.

തിരുവനന്തപുരത്തു നിന്നും ചങ്ങാനാശ്ശേരിയിലേക്കുള്ള യാത്രാമധ്യേ ആണ് ആലത്തൂര്‍ എംപിയായ രമ്യാഹരിദാസിന്റെ വാഹനം തടഞ്ഞത്. ഇരട്ടക്കൊലപാതകത്തിന് ശേഷം സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലമാണ് വെഞ്ഞാറമൂട്. ഡിവൈഎഫ്‌ഐയുടെ പതാകയുമായി വന്ന ഒരുസംഘം ആളുകളാണ് വെഞ്ഞാറമൂട് ജങ്ഷനില്‍ വെച്ച് വാഹനം തടഞ്ഞതെന്ന് രമ്യാഹരിദാസ് പറയുന്നു.

വാഹനത്തിന്റെ രണ്ട് വശങ്ങളിലും കരിങ്കൊടി കെട്ടി. കോണ്‍ഗ്രസുകാര്‍ ആരും വെഞ്ഞാറമൂട് വഴി പോകണ്ട. കണ്ടാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണിയെന്ന് രമ്യ പൊലീസിന് മൊഴി നല്‍കി. സംഭവം നടന്നതിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസാണ് രമ്യാ ഹരിദാസിനെ രക്ഷിച്ചത്. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് വിവരം.

Anweshanam
www.anweshanam.com