
കണ്ണൂര്‍: കണ്ണൂര്‍ കൂടാളിയില് 47 വര്‍ഷമായി സിപിഎം ജയിച്ച വാര്‍ഡ് പിടിച്ചെടുത്ത കോണ്‍ഗ്രസ് നേതാവിന് ക്രൂരമര്‍ദ്ദനം. മെമ്പറെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പരാതിയില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ മട്ടന്നൂര്‍ പൊലീസ് കേസെടുത്തു.
അതേസമയം, നേതൃത്വത്തിന് പങ്കില്ലെന്നും പാര്‍ട്ടി അനുഭാവികള്‍ നടത്തിയ അക്രമം ആകാമെന്നുമാണ് സിപിഎമ്മിന്റെ പ്രതികരണം. പഞ്ചായത്തില്‍ പതിമൂന്നാം വാര്‍ഡില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി സി. മനോഹരനെയാണ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം സിപിഎം. പ്രവര്‍ത്തകര്‍ ആക്രമിച്ചത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചദിവസം വോട്ടര്‍മാരോട് നന്ദി പറയുന്നതിനായി വീടുകയറുന്നതിനിടെയാണ് സംഭവമുണ്ടായത്. ഇദ്ദേഹത്തിന്റെ കാറിന് നേരെ ഒരു സംഘം അക്രമികള്‍ വടികളുമായി എത്തുകയായിരുന്നു. എന്നാല്‍ സി.പി.എമ്മുകാര്‍ മര്‍ദ്ദിച്ചെന്ന് പരാതി നല്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.