എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച് കോൺഗ്രസ് നേതാക്കൾ

രാഷ്ട്രീയ ആനുകാലിക വിഷയങ്ങള്‍ ഒന്നും തന്നെ ചര്‍ച്ച ചെയ്തില്ലെന്ന് ഹസന്‍ കൂട്ടിച്ചേര്‍ത്തു
എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച് കോൺഗ്രസ് നേതാക്കൾ

കോട്ടയം: കോൺഗ്രസ് നേതാക്കളായ എം എം ഹസന്‍, കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കൾ എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചു. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തി. സൗഹൃദ സംഭാഷണത്തിനാണ് എത്തിയതെന്ന് എം.എം. ഹസന്‍ വ്യക്തമാക്കി.

രാഷ്ട്രീയ ആനുകാലിക വിഷയങ്ങള്‍ ഒന്നും തന്നെ ചര്‍ച്ച ചെയ്തില്ലെന്ന് ഹസന്‍ കൂട്ടിച്ചേര്‍ത്തു. സംവരണ വിഷയത്തില്‍ യുഡിഎഫിനെതിരെ ലേഖനമെഴുതിയ ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് ജോസഫ് പെരുന്തോട്ടത്തിനെ കാണാന്‍ ശ്രമിച്ചെങ്കിലും കോവിഡ് നിരീക്ഷണത്തില്‍ ആയതിനാല്‍ സാധിച്ചില്ലെന്നും ഹസന്‍ പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com