
ന്യൂഡല്‍ഹി: നിയമസഭാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചു. ഉമ്മന്‍ചാണ്ടി നാളെ പോകും. മുല്ലപ്പള്ളിയും ചെന്നിത്തലയും തിങ്കളാഴ്ചയായിരിക്കും ഡൽഹിക്ക് തിരിക്കുക. പാര്‍ട്ടിയില്‍ വരുത്തേണ്ട തിരുത്തലുകളും ഹൈക്കമാന്‍ഡ് ചര്‍ച്ച ചെയ്യും.
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഡിസിസികളിൽ പുനസംഘടന നടത്താൻ ഹൈക്കമാൻഡ് തീരുമാനിച്ചിരുന്നു. ഇതിനുള്ള സാധ്യത പട്ടിക നൽകാൻ സംസ്ഥാന നേതാക്കളോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതുവരേയും പുനസംഘടനയുമായി ബന്ധപ്പെട്ട് തുടർ നടപടികൾ കെപിസിസി സ്വീകരിച്ചിട്ടില്ല. പുനഃസംഘടനയ്ക്കുള്ള സാധ്യത പട്ടിക നൽകാത്തതിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തി ഉണ്ട്. നേതാക്കളുടെ ഡല്‍ഹി ചർച്ചയിൽ അഴിച്ചു പണി സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാൻഡ് എടുക്കും.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ വലിയ അഴിച്ചു പണി വേണ്ടെന്ന നിലപാടിലാണ് കേരള നേതാക്കൾ. ഡിസിസി പ്രസിഡൻ്റുമാരെ മാറ്റുന്നതിനെ ഗ്രൂപ്പ് നേതാക്കളും എതിർക്കുന്നു. എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിൽ മാത്രം മാറ്റം മതി എന്നാണ് അവരുടെ നിലപാട്.
അതേസമയം, 99 നിയമസഭാ സീറ്റുകളില്‍ ഇടതുമുന്നണിക്ക് മുന്‍തൂക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍.ഡി.എഫിന് ജനപിന്തുണയേറുകയാണ്. പ്രതിപക്ഷത്തിന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.