കണ്ടക്ടര്‍ക്ക് കൊവിഡ്: കെ.എസ്.ആര്‍.ടി.സി അങ്കമാലി ഡിപ്പോ അടച്ചു
Kerala

കണ്ടക്ടര്‍ക്ക് കൊവിഡ്: കെ.എസ്.ആര്‍.ടി.സി അങ്കമാലി ഡിപ്പോ അടച്ചു

അ​ങ്ക​മാ​ലി-​ആ​ലു​വ റൂ​ട്ടി​ല്‍ ഓ​ര്‍​ഡി​ന​റി ബ​സി​ലെ കണ്ടക്ടറായ മലപ്പുറം മങ്കട സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്

News Desk

News Desk

അ​ങ്ക​മാ​ലി: കെ​എ​സ്‌ആ​ര്‍​ടി​സി അ​ങ്ക​മാ​ലി ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഡിപ്പോ അ​ട​ച്ചു. അ​ങ്ക​മാ​ലി-​ആ​ലു​വ റൂ​ട്ടി​ല്‍ ഓ​ര്‍​ഡി​ന​റി ബ​സി​ലെ കണ്ടക്ടറായ മലപ്പുറം മങ്കട സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ടക്ടര്‍ക്ക് ഡിപ്പോയിലുണ്ടായിരുന്ന മറ്റു ജീവനക്കാരുമായി സമ്ബര്‍ക്കം ഉണ്ടായതിനാലാണ് ഡിപ്പോ അടച്ചിടാന്‍ തീരുമാനിച്ചത്.

ക​ഴി​ഞ്ഞ 23, 24,25 തി​യ​തി​ക​ളി​ലാ​ണ് ഇ​ദ്ദേ​ഹം അ​വ​സാ​ന​മാ​യി ഡ്യൂ​ട്ടി​ക്കെ​ത്തി​യ​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ നി​ര​വ​ധി ട്രി​പ്പു​ക​ളി​ല്‍ ജോ​ലി ചെ​യ്തി​രു​ന്നു. ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് 26ന് ​ഇ​ദ്ദേ​ഹം നാ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു. ഇദ്ദേഹത്തിന് എവിടെനിന്നാണ് രോഗംബാധിച്ചതെന്ന് വ്യക്തമല്ല.ഇയാളുമായി അടുത്തിടപഴകിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരിലാര്‍ക്കെങ്കിലും രോഗമുണ്ടോ എന്ന് വ്യക്തമല്ല.

ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് ഇ​ന്ന് രാ​വി​ലെ മു​ത​ല്‍ ബ​സ് സ്റ്റാ​ന്‍​ഡി​ന്‍റെ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു. ഡിപ്പോ​യില്‍നിന്ന് ഇന്ന് സ​ര്‍​വീ​സു​ക​ള്‍ ഒ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല. ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ള്‍ സ്റ്റാ​ന്‍​ഡി​ല്‍ ക​യ​റാ​തെ റോ​ഡ​രു​കി​ല്‍ നി​ര്‍​ത്തി​യാ​ണ് യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​ത്.

എംസി റോഡിലെയും ദേശീയപാതയിലെയും കെഎസ്‌ആര്‍ടിസി ബസുകള്‍ എത്തുന്ന സ്ഥലമാണ് അങ്കമാലി കെഎസ്‌ആര്‍ടിസി ഡിപ്പോ. അണുവിമുക്തമാക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം എന്നു ഡിപ്പോ തുറക്കണം എന്നകാര്യത്തില്‍ കെഎസ്‌ആര്‍ടിസി സോണല്‍ ഓഫിസര്‍ തീരുമാനം എടുക്കും.

Anweshanam
www.anweshanam.com