മുഖ്യമന്ത്രിയെയും ഭാര്യയെയും അപമാനിച്ചു; വാട്ട്സാപ്പ് സന്ദേശത്തിനെതിരെ പരാതി
Kerala

മുഖ്യമന്ത്രിയെയും ഭാര്യയെയും അപമാനിച്ചു; വാട്ട്സാപ്പ് സന്ദേശത്തിനെതിരെ പരാതി

വിഷയത്തിൽ അന്വേഷണം നടത്തി നിയമനടപടികൾ കൈക്കൊള്ളണമെന്നാണ് ആവശ്യം.

News Desk

News Desk

വടകര: മുഖ്യമന്ത്രി പിണറായി വിജയനെയും ഭാര്യയെയും വ്യക്തിപരമായി അപമാനിച്ച വാട്ട്സാപ്പ് സന്ദേശത്തിനെതിരെ നിയമ നടപടികള്‍ കൈകൊള്ളണമെന്നാവശ്യപ്പെട്ട് പരാതി. നാദാപുരം ജനകീയ കൂട്ടായ്മയുടെ പേരില്‍ ഷൗക്കത്ത് അലി എരോത്താണ് വടകര റൂറൽ എസ്പി, നാദാപുരം എഎസ്പി, നാദാപുരം സർക്കിൾ ഇൻസ്‌പെക്ടർ എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

'ഫ്ലാഷ്' എന്ന നാദാപുരം മേഖലയെ അടിസ്ഥാനമാക്കിയുള്ള ഒരു വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമായ സതീഷ് കുറ്റിയിൽ ആഗസ്റ്റ് 10ന് രാവിലെ 10:50ന് പോസ്റ്റ് ചെയ്ത സന്ദേശമാണ് പരാതിക്ക് ആധാരം.

പരാതിക്ക് അടിസ്ഥാനമായ വാട്ട്സാപ്പ് സന്ദേശം.
പരാതിക്ക് അടിസ്ഥാനമായ വാട്ട്സാപ്പ് സന്ദേശം.

പോസ്റ്റിലെ സ്ത്രീവിരുദ്ധത (ലൈംഗികചുവയിലുള്ളത്), മുഖ്യമന്ത്രിയെ വ്യക്തിപരമായി അപമാനിക്കൽ, മതവികാരം വ്രണപ്പെടുത്തൽ എന്നിവ നിയമപരമായ നടപടികൾ ക്ഷണിച്ചുവരുത്തുന്നവയാണെന്നും, വിഷയത്തിൽ അന്വേഷണം നടത്തി നിയമനടപടികൾ കൈക്കൊള്ളണമെന്നും പരാതിയില്‍ പറയുന്നു.

Anweshanam
www.anweshanam.com