ക്ഷേത്ര കോമ്പൗണ്ടില്‍ ഇറച്ചി വിതരണമെന്ന വ്യാജ വാര്‍ത്ത; പത്രത്തിനും ക്ഷേത്ര സമിതിക്കെതിരെയും പരാതി
Kerala

ക്ഷേത്ര കോമ്പൗണ്ടില്‍ ഇറച്ചി വിതരണമെന്ന വ്യാജ വാര്‍ത്ത; പത്രത്തിനും ക്ഷേത്ര സമിതിക്കെതിരെയും പരാതി

ജന്മഭൂമി ദിനപത്രത്തിന്റെ എറണാകുളം എഡിഷനിലാണ് ബലിപെരുന്നാള്‍ ദിനമായിരുന്ന ജൂലൈ 31ന് ക്ഷേത്ര കോമ്പൗണ്ടില്‍ ഇറച്ചി വിതരണശ്രമം എന്ന തലക്കെട്ടില്‍ വാര്‍ത്ത വന്നത്.

News Desk

News Desk

മന്നം: ക്ഷേത്ര കോമ്പൗണ്ടില്‍ ഇറച്ചി വിതരണമെന്ന വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനും ക്ഷേത്ര ഉപദേശക സമിതിക്കെതിരെയും പരാതി. ബലി പെരുന്നാളിനോടനുബന്ധിച്ച് മന്നം ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്ര കോമ്പൗണ്ടില്‍ ഇറച്ചി വിതരണം നടത്തിയെന്ന വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച ജന്മഭൂമിപത്രം എഡിറ്റര്‍ക്കെതിരെയാണ് പ്രദേശവാസികള്‍ നോര്‍ത്ത് പറവൂര്‍ പോലീസ് സ്‌റ്റേനില്‍ പരാതി നല്‍കിയത്.

ജന്മഭൂമി ദിനപത്രത്തിന്റെ എറണാകുളം എഡിഷനിലാണ് ബലിപെരുന്നാള്‍ ദിനമായിരുന്ന ജൂലൈ 31ന് ക്ഷേത്ര കോമ്പൗണ്ടില്‍ ഇറച്ചി വിതരണശ്രമം എന്ന തലക്കെട്ടില്‍ വാര്‍ത്ത വന്നത്. തല്‍പര കക്ഷികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്തു. വാര്‍ത്തയിലെ വാസ്തവം അന്വേഷിക്കാതെ വാര്‍ത്ത പ്രചരിപ്പിച്ച ക്ഷേത്ര ഉപദേശക സമിതിക്കും ജന്മഭൂമി ദിനപത്രം ലേഖകന്‍, എഡിറ്റര്‍ എന്നിവര്‍ക്കെതിരെയും ഐപിസി 153 കെ, 295എ, 505(2) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ പരാതി നല്‍കിയത്. പരാതി ഗൗരവമായി കാണുന്നുവെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും നോര്‍ത്ത് പറവൂര്‍ പൊലീസ് പറഞ്ഞു - തേജസ് റിപ്പോര്‍ട്ട്.

Anweshanam
www.anweshanam.com