
മലപ്പുറം: പി.വി. അന്‍വര്‍ എംഎല്‍എ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പരാതി. നിലമ്ബൂര്‍ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാജഹാന് പായിമ്ബാടമാണ് അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
നിലമ്ബൂര്‍ നഗരസഭയിലെ വൃന്ദാവനംകുന്നില്‍ നടന്ന എല്‍ഡിഎഫ് കുടുംബയോഗത്തില്‍ അന്‍വര്‍ മതം പറഞ്ഞ് വോട്ടു ചോദിച്ചെന്നാണ് പരാതി. അന്‍വറിന്റെ പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പ് സഹിതമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.
ഇഹലോകവും പരലോകവുമില്ലാത്തവര്‍ക്ക് വോട്ടു ചെയ്ത് വിട്ടിട്ട് എന്ത് കാര്യമെന്നാണ് എം.എല്‍.എ ചോദിക്കുന്നത്. നഗരസഭയിലെ കുടിവെള്ള പ്രശ്നം പരാമര്‍ശിച്ച് തുടങ്ങിയ പ്രസംഗത്തില്‍ 'റബ്ബിനെ സാക്ഷി നിര്‍ത്തി ഞാന്‍ പറയുന്നു' എന്ന് പറഞ്ഞാണ് എതിര് സ്ഥാനാര്‍ഥിക്കെതിരെ മതപരമായി വിമര്‍ശനമുന്നയിക്കുന്നത്.
ജില്ലാ വരണാധികാരിയായ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഇടതുസ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി മുസ്ലിം ഭൂരിപക്ഷ ഡിവിഷനില്‍ മതവികാരം ഇളക്കിവിടുന്നതിനായി ബോധപൂര്‍വം എം.എല്‍.എ നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനവും ജനപ്രാതിനിധ്യ നിയമം 123 (3)വകുപ്പു പ്രകാരവും ഐ.പി.സി 171 (എഫ്) പ്രകാരവും കുറ്റകരമാണെന്നും പരാതിയില്‍ ചൂണ്ടികാട്ടുന്നുണ്ട്.