ജി സുധാകരനെതിരായ പരാതി: അനുനയനീക്കവുമായി സിപിഎം

ജില്ലാ കമ്മിറ്റി ഓഫീസില്‍ ഉച്ചയ്ക്കുശേഷമാണ് യോഗം.
ജി സുധാകരനെതിരായ പരാതി: അനുനയനീക്കവുമായി സിപിഎം

ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരായ പരാതിയില്‍ അനുനയ നീക്കവുമായി സിപിഎം. സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശത്തെ തുടര്‍ന്ന് തുടര്‍ന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പുറക്കാട് ലോക്കല്‍ കമ്മിറ്റി യോഗം വിളിച്ചു. ജില്ലാ കമ്മിറ്റി ഓഫീസില്‍ ഉച്ചയ്ക്കുശേഷമാണ് യോഗം.

അതേസമയം, പരാതിക്കാരിയുടെ ഭര്‍ത്താവും മന്ത്രി ജി സുധാകരന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായ പ്രാദേശിക നേതാവും യോഗത്തില്‍ പങ്കെടുക്കും. വിവാദം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം. അതിനിടെ മന്ത്രിയ്‌ക്കെതിരെയുള്ള പരാതിയില്‍ അമ്പലപ്പുഴ പോലീസ് നിയമോപദേശം തേടി. സംഭവത്തില്‍ പരാതിക്കാരി ഇന്നലെ ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചിരുന്നു. മന്ത്രിക്കെതിരെ പൊലീസ് കേസ് എടുക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com