ആശങ്കയില്‍ തലസ്ഥാനനഗരി; 152 പേർക്ക് സമ്പർക്കം വഴി രോഗം
Kerala

ആശങ്കയില്‍ തലസ്ഥാനനഗരി; 152 പേർക്ക് സമ്പർക്കം വഴി രോഗം

സംസ്ഥാനത്ത് ശനിയാഴ്ച ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരത്താണ്

By News Desk

Published on :

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ സമ്ബര്‍ക്ക വ്യാപനം ഉയരുന്നു. സംസ്ഥാനത്ത് ശനിയാഴ്ച ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരത്താണ്. ഇന്ന് ആകെ സ്ഥിരീകരിച്ച 173 കോവിഡ് കേസുകളില്‍ 152 ഉം സമ്ബര്‍ക്കത്തിലുടെയാണ്. ഉറവിടമറിയാത്ത നാലു കേസുകളും ഇന്ന് സ്ഥിരീകരിച്ചു.

സംസ്ഥാനത്താകെ സമ്പർക്കം വഴി 364 പേര്‍ക്കാണ് രോഗം. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11,659 ആയി.

സ്റ്റാച്യൂ, പേട്ട, അട്ടക്കുളങ്ങര എന്നീ പ്രദേശങ്ങളില്‍ വ്യാപനം രൂക്ഷമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സാമൂഹിക വ്യാപന മേഖലകളില്‍ നിതാന്ത ജാഗ്രത. അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തീരദേശത്ത് പ്രഖ്യാപിച്ചിരിക്കുന്ന സമ്ബൂര്‍ണ ലോക്ഡൗണില്‍ 10 ദിവസത്തേയ്ക്ക് ഇളളവുകളില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് അര്‍ദ്ധരാത്രി മുതലാണ് ലോക്ഡൗണ്‍ നിലവില്‍ വരുന്നത്. തീരപ്രദേശങ്ങളിലെ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല. ഇവിടങ്ങളില്‍ എല്ലാ കുടുംബങ്ങള്‍ക്കും അഞ്ച് കിലോ അരി വീതം നല്‍കും. ഒരു കിലോ ധാന്യവും നല്‍കും. ഈ പ്രദേശങ്ങളിലൂടെ ദേശീയപാതകളില ഗതാഗതം അനുവദിക്കും എന്നാല്‍ ഇവിടങ്ങളില്‍ വാഹനം നിര്‍ത്താന്‍ പാടില്ല. തീവ്ര വ്യാപന മേഖലകളില്‍ പരീക്ഷകള്‍ മാറ്റും. പാല്‍, പച്ചക്കറി, ഇറച്ചിക്കടകള്‍ നിയന്ത്രണ വിധേയമായി തുറക്കാന്‍ അനുമതിയുണ്ട്.

Anweshanam
www.anweshanam.com