കൊച്ചി: എറണാകുളം ജില്ലയിൽ വരുന്ന രണ്ടാഴ്ച്ച നിർണായകമെന്ന് ജില്ലാ കളക്ടർ. 50 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിൽ രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.ജില്ലയിൽ 19 പഞ്ചായത്തുകളിൽ ടി പി ആർ 50 ശതമാനത്തിനും മുകളിലാണ്.
ഇപ്പോഴുള്ള കരുതലും ജാഗ്രതയും രണ്ടാഴ്ച്ച കൂടി തുടരണം. നിലവിൽ ഓക്സിജൻ ബെഡ്ഡുകളുടെ ക്ഷാമം ജില്ലയിൽ അനുഭവപ്പെടുന്നുണ്ട് . 1000 ഓക്സിജൻ ബെഡുകൾ കൂടി തയ്യാറാക്കിയാൽ ഓക്സിജൻ ക്ഷാമം പരിഹരിക്കാനുകുമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു.
Comments