കൂടുതല്‍ സര്‍വീസുമായി കൊച്ചി മെട്രോ
Kerala

കൂടുതല്‍ സര്‍വീസുമായി കൊച്ചി മെട്രോ

രാവിലെ ഏഴ് മണിക്ക് സര്‍വീസ് ആരംഭിക്കും. പത്ത് മിനിറ്റ് ഇടവേളയിലാണ് സര്‍വീസ് നടത്തുക.

News Desk

News Desk

കൊച്ചി: കൂടുതല്‍ സര്‍വീസുമായി കൊച്ചി മെട്രോ. അവശ്യസമയത്തെ സര്‍വീസ് വര്‍ധിപ്പിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. രാവിലെ ഏഴ് മണിക്ക് സര്‍വീസ് ആരംഭിക്കും. പത്ത് മിനിറ്റ് ഇടവേളയിലാണ് സര്‍വീസ് നടത്തുക. പിന്നീട് 8.30-11.30 വരെ ഓരോ ഏഴ് മിനിറ്റിലും സര്‍വീസ് നടത്തും. പിന്നെ 11.30- 12 വരെ പത്ത് മിനിറ്റ് ഇടവേളയിലാണ് സര്‍വീസുണ്ടാകുക.

ഉച്ചക്ക് 12- 2 വരെ 20 മിനിറ്റ് ഇടവേളയിലാണ് സര്‍വീസ്. വൈകുന്നേരം നാല് മുതല്‍ ഏഴ് വരെ ഏഴ് മിനിറ്റ് വ്യത്യാസത്തില്‍ ട്രെയിന്‍ സര്‍വീസുകളുണ്ടാകും. കൂടാതെ രാത്രി ഏഴ് മുതല്‍ ഒന്‍പത് വരെ പത്ത് മിനിറ്റ് ഇടവേളയില്‍ സര്‍വീസുണ്ട്. ഞായറാഴ്ച നീറ്റ് പരീക്ഷയായതിനാല്‍ ഓരോ പത്ത് മിനിറ്റിലും മെട്രോ സര്‍വീസ് നടത്തും. രാവിലെ എട്ടിന് സര്‍വീസ് തുടങ്ങുന്നതാണ്. കോവിഡും ലോക്ക് ഡൗണും മൂലം നിര്‍ത്തി വെച്ച മെട്രോ സര്‍വീസ് കഴിഞ്ഞ തിങ്കളാഴ്ചയാണ് പുനരാരംഭിച്ചത്.

Anweshanam
www.anweshanam.com