സമരം അവസാനിപ്പിക്കുന്നത് തീരുമാനിക്കേണ്ടത് ഉദ്യോഗാര്‍ഥികൾ: മു​ഖ്യ​മ​ന്ത്രി

സ​ര്‍​ക്കാ​ര്‍ സാ​ധ്യ​മാ​യ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​ന്നു​ണ്ട്. അ​ത് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് മ​ന​സി​ലാ​കു​ന്നു​മുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
 
സമരം അവസാനിപ്പിക്കുന്നത് തീരുമാനിക്കേണ്ടത് ഉദ്യോഗാര്‍ഥികൾ: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ല്‍ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ച​ര്‍​ച്ച ന​ട​ത്ത​ണോ​യെ​ന്നു തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സ​ര്‍​ക്കാ​ര്‍ സാ​ധ്യ​മാ​യ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​ന്നു​ണ്ട്. അ​ത് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് മ​ന​സി​ലാ​കു​ന്നു​മുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അ​ത​നു​സ​രി​ച്ച്‌ അ​വ​ര്‍ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്കു മ​റു​പ​ടി​യാ​യി പറഞ്ഞു. മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ച്ചേ സ​ര്‍​ക്കാ​രി​നു ജോ​ലി ന​ല്‍​കാ​ന്‍ ക​ഴി​യൂ. റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്ള എ​ല്ലാ​വ​ര്‍​ക്കും ജോ​ലി ല​ഭി​ക്കി​ല്ല.

ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പു​ല​ര്‍​ത്തി​യാ​ണ് സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു പോ​കു​ന്ന​ത്. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളോ​ടൊ​പ്പം സ​ര്‍​ക്കാ​ര്‍ എ​ല്ലാ കാ​ല​ത്തു​മു​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഓഗസ്റ്റ് മൂന്ന് വരെയുള്ള ഒഴിവുകളുടെ ആനുകൂല്യം അഞ്ഞൂറോളം ലിസ്റ്റിലുള്ളവര്‍ക്കാണ് ലഭിക്കുന്നത്. മാര്‍ച്ച്, ഏപ്രില്‍, മെയ് കാലത്താണ് ഭൂരിഭാഗം ഒഴിവുകളും സംഭവിക്കുന്നത്. ആ ഒഴിവുകള്‍ നികത്താന്‍ ഇതുവഴി സാധിക്കും. പിഎസ്സിക്ക് ഒഴിവ് റിപ്പോര്‍ട്ട് ചെയ്യലാണ് മറ്റൊരു പ്രശ്നം, അത് ത്വരിതപ്പെടുത്താനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ വീഴിച വരുത്തുന്ന നിയമനാധികാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഒഴിവ് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

സ്ഥാനക്കയറ്റം മൂലം ഒഴിവ് റിപ്പോര്‍ട്ട ചെയ്യുന്ന കാലതാമസത്തിലും സര്‍ക്കാര്‍ ഇടപെട്ടു. ഇതെല്ലാം ഉദ്യോഗാര്‍ഥികളെ കണ്ടുകൊണ്ടുള്ള നടപടിയാണ്. തസ്തികള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ കാണിച്ച താല്‍പര്യം ഉദ്യോഗാര്‍ഥികള്‍ കാണണം. ഉദ്യോഗാര്‍ഥികളെ സംരക്ഷിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഈ ഇടപെടലുകള്‍ ഉദ്യോഗാര്‍ഥികള്‍ മനസിലാക്കുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com