സിഎം രവീന്ദ്രന്‍ വിശ്വസ്തന്‍; പിന്തുണച്ച് കടകംപള്ളി സുരേന്ദ്രന്‍

ആശുപത്രിയില്‍ നിന്നിറങ്ങിയാല്‍ ഉടന്‍ രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു.
സിഎം രവീന്ദ്രന്‍ വിശ്വസ്തന്‍; പിന്തുണച്ച് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ ചോദ്യം ചെയ്യലില്‍ നിന്ന് മനഃപൂര്‍വം മാറിനില്‍ക്കുന്നതല്ലെന്നും രോഗബാധിതനാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സിഎം രവീന്ദ്രന് കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളുണ്ട്. ആശുപത്രിയില്‍ നിന്നിറങ്ങിയാല്‍ ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു.

സിഎം രവീന്ദ്രന്‍ സംശുദ്ധ ജീവിതം നയിക്കുന്നയാളാണ്. എല്ലാവര്‍ക്കും വിശ്വസ്തനുമാണ്. രവീന്ദ്രനെ കുടുക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇത് മൂന്നാം തവണയാണ് ചോദ്യംചെയ്യലിന്റെ തൊട്ടു മുന്‍പ് രവീന്ദ്രന്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നത്. കൊവിഡാനന്തര പരിശോധനകള്‍ക്കായിരുന്നു ഇതിന് മുന്‍പും ആശുപത്രിയില്‍ ചികിത്സ തേടിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com