ആഘോഷപരിപാടികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി

ചടങ്ങുകളില്‍ കൊവിഡ് മാനദണ്ഡം ഉറപ്പാക്കുന്നതില്‍ അതിഥികള്‍ക്കും ആതിഥേയനും തുല്യ ഉത്തരവാദിത്തമാണ്.
ആഘോഷപരിപാടികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങള്‍ നിയന്ത്രണങ്ങളോട് മുഖം തിരിക്കുകയാണെന്നും വിവാഹങ്ങളില്‍ അനുവദിച്ചതിലധികം പേര്‍ പങ്കെടുക്കുന്നതിനാല്‍ ആഘോഷപരിപാടികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ചടങ്ങുകളില്‍ കൊവിഡ് മാനദണ്ഡം ഉറപ്പാക്കുന്നതില്‍ അതിഥികള്‍ക്കും ആതിഥേയനും തുല്യ ഉത്തരവാദിത്തമാണ്. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ഇത്തരം ചടങ്ങുകള്‍ നിരീക്ഷിച്ച് മാര്‍ഗനിര്‍ദ്ദേശം നല്‍കണം. ആഘോഷ പരിപാടിയില്‍ കുറേ കാലത്തേക്ക് കൂടി നിയന്ത്രണം തുടരണം.

കെ.എം.എം.എല്‍ ദ്രവീകൃത ഓക്സിജന്‍ ദിവസേന നല്‍കുന്നതിന് തുടക്കമായി. കൊവിഡ് സമയത്ത് ഓക്സിജന്‍ ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ ഇത് വലിയ സഹായമാണ്.

Related Stories

Anweshanam
www.anweshanam.com