ലൈഫ് മിഷൻ: മുഖ്യമന്ത്രിയുടെ രണ്ടു പഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്‌തേക്കും

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് പുറമെയാണ് മറ്റ് രണ്ടു പേരെ കൂടി ചോദ്യം ചെയ്യാനൊരുങ്ങുന്നത്
ലൈഫ് മിഷൻ: മുഖ്യമന്ത്രിയുടെ രണ്ടു പഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്‌തേക്കും

തിരുവനന്തപുരം: ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രണ്ടു പഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ കൂടി കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുമെന്ന് സൂചന. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് പുറമെയാണ് മറ്റ് രണ്ടു പേരെ കൂടി ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

ലൈ​ഫ് മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ളി​ല്‍ കൃ​ത്രി​മം ന​ട​ന്നി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടെ ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​ത വ​രു​മെ​ന്നാ​ണ് ഏ​ജ​ന്‍​സി​ക​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

കോ​വി​ഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സി എം രവീന്ദ്രനെ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും മറ്റ് രണ്ടു പേരെ ചോദ്യം ചെയ്യുകയെന്നാണ് വിവരം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com