മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ക​മ്പ​ടി വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പെ​ട്ടു

ഓടിക്കൊണ്ടിരിക്കെ വാഹനത്തിന്റെ പുറകിലെ ഒരു ടയർ ഊരിത്തെറിച്ചു
മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ക​മ്പ​ടി വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പെ​ട്ടു

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടിയായി പോയ വാഹനം അപകടത്തിൽപെട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്.

ഓടിക്കൊണ്ടിരിക്കെ വാഹനത്തിന്റെ പുറകിലെ ഒരു ടയർ ഊരിത്തെറിച്ചു. പാലക്കാട് പട്ടാമ്പി കൊപ്പത്തിന് സമീപമാണ് അപകടം.

മലപ്പുറത്തെ തെരഞ്ഞെടുപ്പ് പരിപാടി കഴിഞ്ഞ് പാലക്കാടേക്ക് പോവുകയായിരുന്നു മുഖ്യമന്ത്രി. വാഹനം നിയന്ത്രിച്ചു നിർത്താൻ സാധിച്ചതിനാൽ വലിയ അപകടം ഒഴിവായി. വാഹനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com