കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കും; മുഖ്യമന്ത്രി
Kerala

കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കും; മുഖ്യമന്ത്രി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

News Desk

News Desk

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കടകളില്‍ ശാരീരിക അകലം പാലിക്കണം, നിശ്ചിത എണ്ണം ആളുകള്‍ മാത്രമേ ഒരു സമയം പ്രവേശിക്കാവൂ, മാസ്‌ക് കര്‍ശനമായി ധരിക്കണം, സാനിറ്റൈസര്‍ ഉപയോഗിക്കണം തുടങ്ങി കോവിഡ് മാനദണ്ഡങ്ങളെല്ലാം നിര്‍ബന്ധമായും പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാനദണ്ഡങ്ങളൊക്കെ നിരവധി തവണ വ്യക്തമാക്കിയെങ്കിലും നമ്മുടെ ജാഗ്രതയില്‍ കുറവ് വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ പ്രതിരോധ സംവിധാനം ഒരുക്കണം. സര്‍ക്കാര്‍ പരിപാടികളിലടക്കം 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോവിഡ് പരിശോധനയുടെ എണ്ണം വര്‍ദ്ധിപ്പിക്കും. നേരത്തെ കാട്ടിയ ജാഗ്രതയും കരുതലും നാം തിരിച്ചു പിടിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മികവിന്റെ കേന്ദ്രങ്ങളായ 90 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം വിഡീയോ കോണ്‍ഫറന്‍സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

Anweshanam
www.anweshanam.com