രവീന്ദ്രനെ ഒന്നും ചെയ്യാനാവില്ല; അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഹാജരാകുമെന്ന് മുഖ്യമന്ത്രി

ഇത് വരെ എന്ത് തെളിവാണ് ലഭിച്ചതെന്ന് ഏജന്‍സികള്‍ വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു
രവീന്ദ്രനെ ഒന്നും ചെയ്യാനാവില്ല; അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഹാജരാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സി.എം രവീന്ദ്രന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രവീന്ദ്രനെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്നും ഇത് വരെ എന്ത് തെളിവാണ് ലഭിച്ചതെന്ന് ഏജന്‍സികള്‍ വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

രവീന്ദ്രനെതിരായ ആരോപണം ആര്‍എംപി കെട്ടിച്ചമച്ചതാണ്. രവീന്ദ്രന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഹാജരാകും. അന്വേഷണത്തില്‍ രവീന്ദ്രന് ഭയമുണ്ടെന്ന് തോന്നുന്നില്ല. രവീന്ദ്രന്‍ പോകും തെളിവുകൊടുക്കും. ഇതുവരെ പോകാത്തതിന് കാരണം കോവിഡാണ്. അന്വേഷണ ഏജന്‍സികള്‍ക്ക് രവീന്ദ്രനെ ഒന്നും ചെയ്യാനാവില്ലെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശരീരിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ടായ്ച കൂടി സമയം നീട്ടി നല്‍കണമെന്ന് രവീന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ഇഡി പരിശോധിക്കാന്‍ ഒരുങ്ങുകയും ഇതിനായി പ്രത്യേത മെഡിക്കല്‍ സംഘത്തെ രൂപീകരിക്കുമെന്നുള്ലള റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഇയാള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയത്. മൂന്നു തവണ ഇ.ഡി നോട്ടിസ് നല്‍കിയെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലില്‍നിന്ന് സി.എം.രവീന്ദ്രന്‍ മാറിനില്‍ക്കുകയായിരുന്നു.

അതേസമയം, കേന്ദ്ര ഏജന്‍സികളുടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാരിനെ എങ്ങനെ കരിനിഴലില്‍ നിര്‍ത്താം എന്നതാണ് കേന്ദ്ര ഏജന്‍സികളുടെ ഇപ്പോഴത്തെ അന്വേഷണ രീതി. പ്രതികളെ രക്ഷപെടാന്‍ അനുവദിച്ചാലും സര്‍ക്കാരിനെ അപമാനിച്ചാല്‍ മതി എന്നാണ് ഉദ്ദേശ്യം. മജിസ്ട്രേറ്റിനുമുന്നില്‍ നല്‍കിയ രഹസ്യമൊഴി രാഷ്ട്രീയനേതാക്കളാണ് പുറത്തുവിടുന്നത്. ഇഡി മേധാവിയുടെ കാലാവധി നീട്ടിയത് വഴിവിട്ട നീക്കങ്ങള്‍ ശക്തിപ്പെടുത്താനെന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com