അ​ടി​ച്ചു​തെ​ളി​ക്കാ​രി​യാ​യാ​ല്‍ എ​ന്തും പ​റ​യാ​മെ​ന്നാ​ണോ? മുനീറിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

അത് മുനീറിന്റെ സ്വഭാവം പറഞ്ഞതായിരിക്കും എനിക്കാസ്വഭാവമില്ലെന്നു മുഖ്യ മന്ത്രി പ്രതികരിച്ചു
അ​ടി​ച്ചു​തെ​ളി​ക്കാ​രി​യാ​യാ​ല്‍ എ​ന്തും പ​റ​യാ​മെ​ന്നാ​ണോ? മുനീറിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: എ.കെ.ജി. സെന്ററിലെ അടിച്ചുതളിക്കാരിയോട് സംസാരിക്കുന്ന ഭാഷയില്‍ മുഖ്യമന്ത്രി ഉദ്യോഗാര്‍ത്ഥികളോട് സംസാരിക്കുന്നുവെന്ന് വിവാദ പ്രസ്താവന നടത്തിയ മുസ്‌ലീം ലീഗ് നേതാവ് എം.കെ. മുനീറിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിച്ചു തളിക്കാരിയായാല്‍ മര്യാദയില്ലാതെ സംസാരിക്കാമെന്നാണോ? അവരും ഒരു മനുഷ്യ സ്ത്രീയല്ലെ. അവര്‍ തൊഴിലല്ലെ എടുക്കുന്നത്. ആ തൊഴിലെടുക്കുന്നവരോട് മാന്യമായല്ലെ പെരുമാറുക. അത് മുനീറിന്റെ സ്വഭാവം പറഞ്ഞതായിരിക്കും എനിക്കാസ്വഭാവമില്ലെന്നു മുഖ്യ മന്ത്രി പ്രതികരിച്ചു.

കോഴിക്കോട് കളക്ടറേറ്റിന് മുന്നില്‍ നടക്കുന്ന യൂത്ത് ലീഗിന്റെ അനിശ്ചിതകാല സഹനസമരം ഉദ്ഘാടനം ചെയ്യുന്ന വേളയിലായിരുന്നു മുനീര്‍ മുഖ്യമന്ത്രിക്കെതിരെ വിവാദ പ്രസ്താനവന നടത്തിയത്. എ.കെ.ജി. സെന്ററിലെ അടിച്ചുതളിക്കാരിയോട് സംസാരിക്കുന്ന ഭാഷയില്‍ മുഖ്യമന്ത്രി ഉദ്യോഗാര്‍ത്ഥികളോട് സംസാരിക്കുന്നു. ഈ ഗവണ്‍മെന്റിന്റെ മരണമണിയാണിത്. തൊഴിലാളി വര്‍ഗത്തോട് മോശമായി പെരുമാറുന്ന നിങ്ങള്‍ ചെറുപ്പക്കാരോട് പുഞ്ചിരിയോടെ പെരുമാറാത്ത ഏകാധിപതിയാണെന്നും മുനീര്‍ പറഞ്ഞിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com