ലിനിയുടെ കുടുംബത്തെ വേട്ടയാടാന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി
Kerala

ലിനിയുടെ കുടുംബത്തെ വേട്ടയാടാന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി

ലിനിയുടെ കുടുംബത്തെ വേട്ടയാടാന്‍ അനുവദിക്കില്ല; കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രി

By News Desk

Published on :

തിരുവനന്തപുരം: നിപ ബാധിച്ച് മരിച്ച സിസ്​റ്റര്‍ ലിനിയുടെ കുടുംബ​ത്തെ കോണ്‍ഗ്രസ്​ വേട്ടയാടുകയാണെന്ന്​​ മുഖ്യമന്ത്രി പിണറായി വിജയന്‍. സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ വിമര്‍ശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സിസ്​റ്റര്‍ ലിനി കേരള​ത്തിന്‍െറ സ്വത്താണ്​. ലിനിയുടെ ഭര്‍ത്താവിനും മക്കള്‍ക്കും എല്ലാ സുരക്ഷിതത്വവും കേരളം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ലിനിയുടെ ഭര്‍ത്താവിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ച് നടത്തി. ലിനിയുടെ ജീവത്യാഗം കണ്ണീരോടെയാണ് ലോകം കണ്ടത്. ലോകം ആദരിക്കുന്ന പോരാളിയാണ് ലിനി. നിപ്പക്കെതിരായ പോരാട്ടത്തില്‍ രക്തസാക്ഷിയാണ് ആ സഹോദരി. ആകുടുംബത്തെ നമ്മുടെ കുടുംബം എന്ന നിലയിലാണ് എല്ലാവരും കാണുന്നത്. കേരളം മുഴുവന്‍ അങ്ങനെയാണ് കാണുന്നത്. അതിനെ അംഗീകരിക്കണം എന്ന് നിര്‍ബന്ധമില്ല. ആ കുടുംബത്തെ വേട്ടയാടാതിരുന്നുകൂടേ. എന്തിനാണ് ലിനിയുടെ കുടുംബത്തിനെതിരെ ഈ ക്രൂരത എന്നതാണ് ആശ്ചര്യകരം. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി കാലത്ത് തന്റെ കൂടെനിന്നത് ആരാണ് എന്ന് ആ ചെറുപ്പക്കാരന്‍ പറഞ്ഞുവെന്നതിന്റെ പേരിലാണ് ഈ പ്രതിഷേധം. നമ്മുടെ സഹോദരങ്ങള്‍ കൂട്ടത്തോടെ മരിച്ചുവീഴും എന്ന ഭയപ്പെട്ട നിപ്പയെന്ന മാരക രോഗത്തെ ചെറുത്തുതോല്‍പ്പിച്ചു എന്ന അനുഭവമോര്‍ക്കുമ്പോള്‍ കണ്‍മുന്നില്‍ തെളിയുന്ന ആദ്യമുഖം ലിനിയുടേതാണ്'- മുഖ്യമന്ത്രി പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ രൂക്ഷമായ ഭാഷയിലാണ് പിണറായി വിജയന്‍ വിമര്‍ശിച്ചത്. ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെയാകരുതെെന്ന് ആ കോണ്‍ഗ്രസ് നേതാവ് തെളിയിച്ചെന്ന് പിണറായി പറഞ്ഞു. കേരളത്തെക്കുറിച്ച്‌ നല്ലത് കേള്‍ക്കുന്നതാണ് മുല്ലപ്പള്ളിക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നത്. കേരളത്തെക്കുറിച്ച്‌ നല്ലത് കേള്‍ക്കുമ്ബോള്‍ മലയാളികള്‍ക്ക് അഭിമാനമാമ് തോന്നുന്നത്. എന്നാല്‍ മുല്ലപ്പള്ളിക്ക് അത് കേള്‍ക്കുമ്ബോള്‍ ക്ഷോഭമാണ് വരുന്നത്. ആ ക്ഷോഭം മലയാളികളെ ബാധിക്കില്ല. ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന വിധമാണ് നാം കൊവിഡിനെ ചെറുത്തത്. കൊവിഡിന് ലോകത്തൊരിടത്തും മരുന്നുപോലും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ നാം രോഗബാധയെ ചെറുത്തുനിറുത്തി. ആരോഗ്യരംഗത്തെ ഫലപ്രദമായ ഇടപെടല്‍ കൊണ്ടും ലോകത്തെ ഫലഭാഗങ്ങളിലെ സാഹചര്യങ്ങള്‍ പഠിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം കൊണ്ടും ആരോഗ്യപ്രവര്‍ത്തകരുടെ ആത്മാര്‍പ്പണം കൊണ്ടുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Anweshanam
www.anweshanam.com