ചെങ്കൊടി ചുവപ്പില്‍ ധര്‍മ്മടം; മുഖ്യമന്ത്രിയുടെ റോഡ് ഷോ

മുഖ്യമന്ത്രിക്ക് പിന്തുണയുമായി ചലച്ചിത്ര താരങ്ങളും റോഡ് ഷോയിൽ അണിനിരന്നു
ചെങ്കൊടി ചുവപ്പില്‍ ധര്‍മ്മടം; മുഖ്യമന്ത്രിയുടെ റോഡ് ഷോ

കണ്ണൂർ: ധർമടം മണ്ഡലത്തെ ചെങ്കൊടി ചുവപ്പില്‍ മുക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ. കോവിഡ് പ്രൊട്ടോക്കോളും ഇലക്ഷൻ കമ്മീഷൻ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മുഖ്യമന്ത്രിക്ക് പിന്തുണയുമായി ചലച്ചിത്ര താരങ്ങളും റോഡ് ഷോയിൽ അണിനിരന്നു. ഇന്ദ്രൻസ്, മധുപാൽ, ഹരിശ്രീ അശോകൻ, പ്രകാശ് രാജ് എന്നിവരടങ്ങിയ വലിയ താര നിര തന്നെ റോഡ്‌ ഷോയുടെ ഭാഗമായി മുഖ്യമന്ത്രിക്ക് പിന്തുണയായി എത്തി.

ഇന്നലെ വൈകിട്ട് പിണറായിക്ക് പിന്തുണയുമായി സംഘടിപ്പിക്കപ്പെട്ട കലാസന്ധ്യയിൽ സിതാര കൃഷ്ണകുമാർ, ടിഎം കൃഷ്ണ, പുഷ്പാവതി എന്നിങ്ങനെ നിരവധി കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ അണിനിരന്നിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com