സ​നൂ​പി​ന്‍റെ കൊ​ല​പാ​ത​കം; ശാ​ന്ത​മാ​യ ജ​ന​ജീ​വി​തം ത​ക​ര്‍​ക്കാ​നു​ള്ള ശ്രമം: മു​ഖ്യ​മ​ന്ത്രി

വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​ന് മു​ന്നി​ലെ​ത്തി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി
സ​നൂ​പി​ന്‍റെ കൊ​ല​പാ​ത​കം; ശാ​ന്ത​മാ​യ ജ​ന​ജീ​വി​തം ത​ക​ര്‍​ക്കാ​നു​ള്ള ശ്രമം: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​ന്‍റെ പു​തു​ശേ​രി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ​നൂ​പി​ന്‍റെ കൊ​ല​പാ​ത​കം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സ​നൂ​പി​നെ കു​ത്തി​ക്കൊ​ന്ന സം​ഭ​വം ശാ​ന്ത​മാ​യ ജ​ന​ജീ​വി​തം ത​ക​ര്‍​ക്കാ​നു​ള്ള ശ്ര​മ​മാ​യി മാ​ത്ര​മേ കാ​ണാ​നാ​വൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സംസ്ഥാനത്ത് നിര്‍ഭാഗ്യകരമായ സംഭവമാണ് ഈ കൊലപാതകത്തിലൂടെ ഉണ്ടായിട്ടുള്ളത്. നേരത്തെയും ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. തൃശൂരില്‍ സനൂപിനെ കുത്തികൊന്ന സംഭവം നമ്മുടെ ശാന്തമായ ജനജീവിതത്തെ തകര്‍ക്കാനുള്ള ശ്രമമായിട്ടാണ് കാണുന്നത്. ഇത്തരം നീചമായ പ്രവര്‍ത്തികളില്‍ നിന്ന് പിന്തിരിയണം എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. ആ ചെറുപ്പക്കാരന്‍ ജനങ്ങള്‍ക്ക് പ്രിയങ്കരനാണ് എന്നാണ് വാര്‍ത്തകളിലൂടെ അറിയാന്‍ കഴിഞ്ഞത്. അങ്ങനെയുള്ള പൊതുപ്രവര്‍ത്തകനെയാണ് ഇല്ലാതാക്കിയത്- മുഖ്യമന്ത്രി പറഞ്ഞു.

കൊ​ല​യ്ക്ക് നേ​തൃ​ത്വം കൊ​ടു​ത്ത​വ​രി​ല്‍ പ്ര​ധാ​ന പ്ര​തി​യെ പി​ടി​കൂ​ടി. വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​ന് മു​ന്നി​ലെ​ത്തി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

നേ​ര​ത്തെ, കേ​സി​ല്‍ മു​ഖ്യ​പ്ര​തി​യാ​യ ന​ന്ദ​ന്‍ പി​ടി​യി​ലാ​യി​രു​ന്നു. തൃ​ശൂ​രി​ലെ ഒ​ളി​സ​ങ്കേ​ത​ത്തി​ല്‍​നി​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. സ​നൂ​പി​നെ കു​ത്തി​യ​ത് ന​ന്ദ​നാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ന​ന്ദ​നെ​തി​രെ പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ന​ന്ദ​ന്‍ ഗ​ള്‍​ഫി​ല്‍ നി​ന്നും ഒ​രു മാ​സം മു​ന്‍​പ് എ​ത്തി​യ​തി​നാ​ല്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കു​മോ​യെ​ന്ന് ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് ലു​ക്ക്‌ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യ​ത്.

Related Stories

Anweshanam
www.anweshanam.com