നെഹ്റുവിയൻ രാഷ്ട്രീയ സംസ്കാരത്തിന്‍റെ നേർപിൻമുറക്കാരന്‍; അ​നു​ശോ​ചി​ച്ച്‌ മു​ഖ്യ​മ​ന്ത്രി
ഇ​ന്ത്യ​യു​ടെ യ​ശ​സ് സാ​ര്‍​വ്വ​ദേ​ശീ​യ ത​ല​ത്തി​ല്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന​തി​ല്‍ ശ്ര​ദ്ധേ​യ​മാ​യ പ​ങ്കു​വ​ഹി​ച്ച രാ​ഷ്ട്ര​ത​ന്ത്ര​ജ്ഞ​നാ​യി​രു​ന്നു അ​ദ്ദേ​ഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു

തി​രു​വ​ന​ന്ത​പു​രം: മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ര്‍​ജി​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ച​നം അ​റി​യി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ന്ത്യ​യു​ടെ യ​ശ​സ് സാ​ര്‍​വ്വ​ദേ​ശീ​യ ത​ല​ത്തി​ല്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന​തി​ല്‍ ശ്ര​ദ്ധേ​യ​മാ​യ പ​ങ്കു​വ​ഹി​ച്ച രാ​ഷ്ട്ര​ത​ന്ത്ര​ജ്ഞ​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളു​ടെ പ​രി​ര​ക്ഷ​ണ​ത്തി​നും ശാ​ക്തീ​ക​ര​ണ​ത്തി​നും വേ​ണ്ടി നി​ല​കൊ​ണ്ട അ​ദ്ദേ​ഹം മ​ത​നി​ര​പേ​ക്ഷ​ത അ​ട​ക്ക​മു​ള്ള മൂ​ല്യ​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ല്‍ രൂ​ഢ​മൂ​ല​മാ​ക്കു​ന്ന​തി​നു വേ​ണ്ടി നി​ര​ന്ത​രം ശ്ര​മി​ച്ചു​വെ​ന്നും മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

ഇ​ന്ത്യ​യു​ടെ യ​ശ​സ് സാ​ര്‍​വ്വ​ദേ​ശീ​യ ത​ല​ത്തി​ല്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന​തി​ല്‍ ശ്ര​ദ്ധേ​യ​മാ​യ പ​ങ്കു​വ​ഹി​ച്ച രാ​ഷ്ട്ര​ത​ന്ത്ര​ജ്ഞ​നാ​യി​രു​ന്നു പ്ര​ണ​ബ് കു​മാ​ര്‍ മു​ഖ​ര്‍​ജി. ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളു​ടെ പ​രി​ര​ക്ഷ​ണ​ത്തി​നും ശാ​ക്തീ​ക​ര​ണ​ത്തി​നും വേ​ണ്ടി നി​ല​കൊ​ണ്ട അ​ദ്ദേ​ഹം മ​ത​നി​ര​പേ​ക്ഷ​ത അ​ട​ക്ക​മു​ള്ള മൂ​ല്യ​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ല്‍ രൂ​ഢ​മൂ​ല​മാ​ക്കു​ന്ന​തി​നു വേ​ണ്ടി നി​ര​ന്ത​രം ശ്ര​മി​ച്ചു.

ധ​ന​കാ​ര്യം, പ്ര​തി​രോ​ധം തു​ട​ങ്ങി​യ സു​പ്ര​ധാ​ന വ​കു​പ്പു​ക​ള്‍ കൈ​കാ​ര്യം ചെ​യ്ത​പ്പോ​ഴൊ​ക്കെ ത​ന്‍റെ അ​നി​ത​ര​സാ​ധാ​ര​ണ​മാ​യ വ്യ​ക്തി​മു​ദ്ര കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ ത​ല​ത്തി​ലേ​ക്ക് അ​വ​യെ ഉ​യ​ര്‍​ത്താ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞി​രു​ന്നു.​നെ​ഹ്റു​വി​യ​ന്‍ രാ​ഷ്ട്രീ​യ സം​സ്കാ​ര​ത്തി​ന്‍റെ നേ​ര്‍​പി​ന്‍​മു​റ​ക്കാ​ര​നാ​യി​രു​ന്ന പ്ര​ണ​ബ് മു​ഖ​ര്‍​ജി സ​മൂ​ഹ​ത്തി​ല്‍ ശാ​സ്ത്ര യു​ക്തി​യു​ടെ വെ​ളി​ച്ചം പ​ട​ര്‍​ത്തു​ന്ന​തി​നും അ​നാ​ചാ​ര​ങ്ങ​ള്‍​ക്കും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ള്‍​ക്കും എ​തി​രെ പൊ​രു​തു​ന്ന​തി​നും നേ​തൃ​പ​ര​മാ​യ പ​ങ്കു​വ​ഹി​ച്ചു. അ​തി​പ്ര​ഗ​ത്ഭ​നാ​യ പാ​ര്‍​ല​മെ​ന്‍റേ​റി​യ​ന്‍ എ​ന്ന നി​ല​യി​ലും പ്രാ​ഗ​ത്ഭ്യ​മു​ള്ള വാ​ഗ്മി എ​ന്ന നി​ല​യി​ലും അ​ദ്ദേ​ഹം ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍ എ​ന്നും സ്മ​രി​ക്ക​പ്പെ​ടും. കേ​ര​ള​വു​മാ​യും മ​ല​യാ​ളി​ക​ളു​മാ​യും ഗാ​ഢ​വും സൗ​ഹൃ​ദ​പൂ​ര്‍​ണ​വു​മാ​യ ബ​ന്ധം അ​ദ്ദേ​ഹം സൂ​ക്ഷി​ച്ചു.

ചേ​രി​ചേ​രാ പ്ര​സ്ഥാ​ന​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ള്‍​ക്ക് വ​ലി​യ വി​ല ക​ല്‍​പ്പി​ച്ചി​രു​ന്ന അ​ദ്ദേ​ഹം പ​ല നി​ര്‍​ണാ​യ​ക ഘ​ട്ട​ങ്ങ​ളി​ലും സാ​മ്രാ​ജ്യ​ത്വ വി​രു​ദ്ധ​വും സോ​ഷ്യ​ലി​സ്റ്റ് ചേ​രി​ക്ക് അ​നു​കൂ​ല​വു​മാ​യ ന​യ​സ​മീ​പ​ന​ങ്ങ​ള്‍ കൈ​ക്കൊ​ണ്ടി​രു​ന്നു. പ്ര​ണ​ബ് കു​മാ​ര്‍ മു​ഖ​ര്‍​ജി​യു​ടെ വി​യോ​ഗം രാ​ഷ്ട്ര​ത്തി​നും ജ​ന​ത​യ്ക്കും ക​ന​ത്ത ന​ഷ്ട​മാ​ണ്. ആ ​സ്മ​ര​ണ​യ്ക്ക് മു​മ്ബി​ല്‍ ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ക്കു​ന്നു.

Related Stories

Anweshanam
www.anweshanam.com