ഭാ​ര്യ ഒപ്പം സ​ഞ്ച​രി​ച്ച​ത് കുടുംബപരമായ കാര്യം;താന്‍ ആയതുകൊണ്ട് മാത്രമാണ് വിവാദമെന്ന് മുഖ്യമന്ത്രി

മകള്‍ക്ക് രോഗബാധയുണ്ടായതുകൊണ്ടാണ് പരിശോധന നടത്തിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
ഭാ​ര്യ ഒപ്പം സ​ഞ്ച​രി​ച്ച​ത് കുടുംബപരമായ കാര്യം;താന്‍ ആയതുകൊണ്ട് മാത്രമാണ് വിവാദമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് ബാധിതനായ തന്നോടൊപ്പം ഭാര്യ സഞ്ചരിച്ച്‌ കുടുംബപരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാദമുണ്ടായത് താന്‍ ആയതുകൊണ്ട് മാരതമാണെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

നാലാം തിയതി രോഗബാധയുണ്ടായിട്ടില്ല. പരിശോധന നടത്തിയത് ലക്ഷണങ്ങളുണ്ടായിട്ടല്ല. മകള്‍ക്ക് രോഗം വന്നതുകൊണ്ടാണ് പരിശോധന നടത്തിയത്. തനിക്കും കൊച്ചുമോനും ആണ് ആദ്യം രോഗബാധയുണ്ടായത്. അപ്പോള്‍ ഭാര്യ കൂടെ വന്നു. രണ്ട് ദിവസം കഴിഞ്ഞാണ് ഭാര്യയ്ക്ക് കോവിഡ് ബാധിച്ചത്.

മകള്‍ക്ക് രോഗബാധയുണ്ടായതുകൊണ്ടാണ് പരിശോധന നടത്തിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com