മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണം; ശക്തമായ നടപടിയെടുക്കും: മുഖ്യമന്ത്രി
Kerala

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണം; ശക്തമായ നടപടിയെടുക്കും: മുഖ്യമന്ത്രി

സൈബര്‍ നി​യ​മം ക​ര്‍​ക്ക​ശ​മാ​ക്കാ​ന്‍ ആ​ലോ​ച​ന​യെ​ന്നു മു​ഖ്യ​മ​ന്ത്രി പറഞ്ഞു

News Desk

News Desk

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആക്രമണം ആര്‍ക്കെതിരെ ആയാലും നടപടിയെടുക്കും. ഇത്തരം വ്യക്തിഹത്യകളില്‍നിന്ന് സൈബര്‍ ഇടങ്ങളില്‍ നിന്ന് മാത്രമല്ല, എല്ലായിടത്തുനിന്നും ഒഴിഞ്ഞുനില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഉ​ള്‍​പ്പെ​ടെ ന​ട​ത്തു​ന്ന വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പ​ങ്ങ​ള്‍​ക്കെ​തി​രേ ക​ര്‍​ക്ക​ശ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി നി​യ​മ​ഭേ​ദ​ഗ​തി സ​ര്‍​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ പൊ​തു​അ​ഭി​പ്രാ​യം തേ​ടി​യ ശേ​ഷ​മേ തീ​രു​മാ​ന​മെ​ടു​ക്കൂയെന്നു മുഖ്യമന്ത്രി പറഞ്ഞു.

വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ത​ന്നെ പി​ആ​ര്‍​ഡി വ​ഴി പ്ര​ത്യേ​ക സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ ചി​ല​ര്‍​ക്കെ​തി​രേ അ​ധി​ക്ഷേ​പം ന​ട​ക്കു​ന്പോ​ള്‍ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യും മ​റ്റു ചി​ല​ര്‍​ക്കെ​തി​രേ ന​ട​ക്കു​ന്പോ​ള്‍ പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്യു​ന്ന ഇ​ര​ട്ട​ത്താ​പ്പ് പാ​ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള സൈബര്‍ അതിക്രമങ്ങള്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, പോലീസ് സൈബര്‍ ഡോം എന്നിവ അന്വേഷിക്കും. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കേരള പൊലീസ് അറിയിച്ചു. പത്രപ്രവര്‍ത്തക യൂണിയനും മാധ്യമപ്രവര്‍ത്തകരും ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Anweshanam
www.anweshanam.com