കോവിഡ് രോഗികള്‍ എട്ട് മടങ്ങ് വര്‍ദ്ധിച്ചാലും ചികിത്സ നല്‍കാനുളള സംവിധാനമുണ്ട്: മുഖ്യമന്ത്രി
Kerala

കോവിഡ് രോഗികള്‍ എട്ട് മടങ്ങ് വര്‍ദ്ധിച്ചാലും ചികിത്സ നല്‍കാനുളള സംവിധാനമുണ്ട്: മുഖ്യമന്ത്രി

സംസ്ഥാനത്തെ കോവിഡ് ചികിത്സ സംബന്ധിച്ച്‌ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗികള്‍ എട്ട് മടങ്ങ് വര്‍ദ്ധിച്ചാലും ചികിത്സ നല്‍കാനുളള ആരോഗ്യ സംവിധാനം കേരളത്തിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനാല്‍ തന്നെ സംസ്ഥാനത്തെ കോവിഡ് ചികിത്സ സംബന്ധിച്ച്‌ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ജാഗ്രതയും പ്രധാനമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അ​വ​ര​വ​രു​ടെ ചു​റ്റും സു​ര​ക്ഷാ വ​ല​യം തീ​ര്‍​ക്ക​ണം. നാം ​ര​ക്ഷി​ക്കു​ന്ന​ത് ന​മ്മെ മാ​ത്ര​മ​ല്ല ചു​റ്റു​മു​ള്ള​വ​രു​ടെ ജീ​വ​ന്‍ കൂ​ടി​യാ​ണ്. ആ ​പ്ര​തി​ബ​ന്ധ​ത കൈ​വി​ട​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി ഓ​ര്‍​മി​പ്പി​ച്ചു. ഒ​രു ശ​ത​മാ​നം മ​ര​ണം മാ​ത്ര​മാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ങ്കി​ല്‍​പോ​ലും 3.50 ല​ക്ഷം പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടും. അ​തി​ന്‍റെ പ​കു​ത​യാ​യാ​ല്‍​പോ​ലും വ​ലി​യ ക​ണ​ക്കാ​ണ്. ഇ​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ല. കേ​ര​ള​ത്തെ മ​ര​ണ നി​ര​ക്ക് കു​റ​ഞ്ഞ പ്ര​ദേ​ശ​മാ​യി നി​ല​നി​ര്‍​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ബ്രേക്ക് ദി ചെയിന്‍ പ്രവര്‍ത്തനവും ജാഗ്രതയും ശക്തമായി മുന്നോട്ട് കൊണ്ടുപോകണം. ജീവന്‍റെ വിലയുള്ള ജാഗ്രത മുന്നോട്ട് വയ്ക്കുന്ന സന്ദേശം അതാണെന്നും ശുചീകരണം, മാസ്ക് ധരിക്കല്‍ എന്നിവയില്‍ വിട്ടുവീഴ്ച പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ കൊവിഡ് രോഗികള്‍ക്ക് ചികിത്സ സൗജന്യമാണ്. പരിശോധന, ഭക്ഷണം, മരുന്ന്, കിടക്ക, വെന്‍റിലേറ്റര്‍, പ്ലാസ്മ തെറാപ്പി എന്നിവയെല്ലാം സൗജന്യമാണ്. സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബില്‍ സ്വമേധയാ വരുന്ന എല്ലാവര്‍ക്കും ടെസ്റ്റ് നടത്താമെന്നും അദ്ദേഹം അറിയിച്ചു.

Anweshanam
www.anweshanam.com