ഓര്‍ത്തഡോക്സ്- യാക്കോബായ തര്‍ക്കത്തില്‍ ഇടപ്പെട്ട് മുഖ്യമന്ത്രി

ഇരു വിഭാഗങ്ങളെയും ഒരുമിച്ചിരുത്തി മുഖ്യമന്ത്രി നടത്തുന്ന രണ്ടാമത്തെ ചർച്ച ഇന്ന്.
ഓര്‍ത്തഡോക്സ്- യാക്കോബായ തര്‍ക്കത്തില്‍ ഇടപ്പെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: സഭാ തർക്കം സംബന്ധിച്ച് മുഖ്യമന്ത്രി ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങളുമായി ഇന്ന് ചർച്ച നടത്തും. ഇരു വിഭാഗങ്ങളെ ഒരുമിച്ചിരുത്തി മുഖ്യമന്ത്രി നടത്തുന്ന രണ്ടാമത്തെ ചർച്ചയാണിത്. ഇന്നത്തെ ചർച്ചയ്ക്ക് മുന്നോടിയായി യാക്കോബായ സഭയിലെ മൂന്ന് മെത്രാൻമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു.

യോജിച്ച് പോവമെന്ന് മെത്രാന്മാർ ഉറപ്പ് നൽകിയെന്നാണ് സൂചന. എന്നാൽ, ഇതിൽ സഭയ്ക്ക് ഉള്ളിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. കോടതി വിധി അനുസരിച്ച് മാത്രമേ മുന്നോട്ട് പോകാനാവൂ എന്ന നിലപാടിലാണ് ഓർത്തഡോക്സ് സഭ. പള്ളികൾ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് നൽകണമെന്ന കോടതി ഉത്തരവ് പലയിടത്തും സംഘർഷത്തിലാണ് കലാശിച്ചത്.

ഏറ്റവും ഒടുവിൽ കോട്ടയം മണർക്കാട് പള്ളി വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വിഭാഗം. പ്രശ്നപരിഹാരത്തിന് ഇപി ജയരാജന്‍റെ നേതൃത്വത്തിൽ മന്ത്രിതല സമിതിക്ക് സര്‍ക്കാര്‍ രൂപം നൽകിയിരുന്നു. എന്നാൽ ഏറെ ചര്‍ച്ചകൾ നടന്നിട്ടും പരിഹാരം കണ്ടെത്താനാകാത്ത സ്ഥിതിയാണ് ഉള്ളത്. തുടർന്നാണ് മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തുന്നത്.

Related Stories

Anweshanam
www.anweshanam.com