എന്തെങ്കിലും ആക്ഷേപം കേട്ടതുകൊണ്ട് ഒരുപദ്ധതിയും ഉപേക്ഷിക്കില്ല; മുഖ്യമന്ത്രി
Kerala

എന്തെങ്കിലും ആക്ഷേപം കേട്ടതുകൊണ്ട് ഒരുപദ്ധതിയും ഉപേക്ഷിക്കില്ല; മുഖ്യമന്ത്രി

ഇലക്ട്രിക് ബസ് നിര്‍മാണപദ്ധതി കേരളത്തിന് നഷ്ടപ്പെടുത്താന്‍ കൂട്ടുനില്‍ക്കരുത്.

By News Desk

Published on :

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഉറപ്പുവേണം. ആരെങ്കിലും പറയുന്നത് കേട്ട് വിലപ്പെട്ട സമയം പാഴാക്കാന്‍ ശ്രമിക്കരുത്. വസ്തുതകളെ ഭാഗികമായി അവതരിപ്പിച്ച് പൊതുമണ്ഡലത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഇലക്ട്രിക് ബസ് നിര്‍മാണപദ്ധതി കേരളത്തിന് നഷ്ടപ്പെടുത്താന്‍ കൂട്ടുനില്‍ക്കരുത്. ഒരുപദ്ധതിയുമായി ബന്ധപ്പെട്ടും തെറ്റായകാര്യങ്ങള്‍ നടന്നിട്ടില്ല. എന്തെങ്കിലും ആക്ഷേപം കേട്ടതുകൊണ്ട് ഒരുപദ്ധതിയും ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ–ബസ് നിര്‍മാണപദ്ധതിയുടെ ധാരണപത്രം ഒപ്പുവച്ചിട്ടില്ല. എല്ലാ നടപടിക്രമങ്ങളും പാലിച്ചുമാത്രമേ അന്തിമതീരുമാനം ഉണ്ടാകൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Anweshanam
www.anweshanam.com