സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കി പ്രയോഗിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

മാര്‍ച്ചിന് നേരെ പൊലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു.
സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കി പ്രയോഗിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിന് നേരെ പൊലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. അതേസമയം, പൊലീസിന്റെ ഗ്രനേഡ് പ്രയോഗത്തില്‍ മൂന്ന് യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

യുവജനങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ വഞ്ചനയാണ് കാണിക്കുന്നത് വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം. ആദ്യം എംജി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു പ്രവര്‍ത്തകര്‍, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഭുല്‍ കൃഷ്ണ മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിന് ശേഷമാണ് പ്രവര്‍ത്തകര്‍ സെക്രട്ടറിയറ്റിന് മുന്നിലെ ബാരിക്കേട് തകര്‍ക്കാനുള്ള ശ്രമം നടത്തിയത്. ഇതിനിടയിലാണ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. തുടര്‍ന്നും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് പൊലീസ് രണ്ട് തവണ ഗ്രനേഡ് പ്രയോഗിച്ചത്. സംഘര്‍ഷത്തില്‍ മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി

No stories found.
Anweshanam അന്വേഷണം
www.anweshanam.com