ഒടുവിൽ ചിത്രലേഖയ്ക്ക് വീടൊരുങ്ങി; ഗൃ​ഹ​പ്ര​വേ​ശ​നത്തിന് ഉ​മ്മ​ൻ ചാ​ണ്ടി എത്തും

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ഹാ​യ​വും വാ​യ്​​പ​യെ​ടു​ത്തു​മാ​ണ്​ വീ​ട്​ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്
ഒടുവിൽ ചിത്രലേഖയ്ക്ക് വീടൊരുങ്ങി; ഗൃ​ഹ​പ്ര​വേ​ശ​നത്തിന് ഉ​മ്മ​ൻ ചാ​ണ്ടി എത്തും

ക​ണ്ണൂ​ർ: പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ൾ ത​ര​ണം ചെ​യ്​​ത്​ ഒ​ടു​വി​ൽ കണ്ണൂർ എടാട്ടെ ഓട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ചി​ത്ര​ലേ​ഖ​യു​ടെ വീ​ടൊ​രു​ങ്ങി. ഉ​മ്മ​ൻ ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ അ​നു​വ​ദി​ച്ച കാ​ട്ടാ​മ്പ​ള്ളി​യി​ലെ ജ​ല​സേ​ച​ന വ​കു​പ്പിെൻറ അ​ഞ്ചു​ സെൻറ്​ സ്​​ഥ​ല​ത്താ​ണ്​ വീ​ട്​ നി​ർ​മി​ച്ച​ത്. ഞാ​യ​റാ​ഴ്​​ച ഗൃ​ഹ​പ്ര​വേ​ശ​നം നടക്കും. ച​ട​ങ്ങി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി എ​ത്തു​മെ​ന്ന്​ ചി​ത്ര​ലേ​ഖ പ​റ​ഞ്ഞു. ഈ ചടങ്ങായിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണക്കുകയാണ് ഈ സ്ത്രീ പോരാളി.

''ലോ​ക​ത്തിന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ന​ല്ല​വ​രാ​യ മ​നു​ഷ്യ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഞ​ങ്ങ​ളു​ടെ വീ​ട് പൂ​ര്‍ത്തി​യാ​വു​ക​യാ​ണ്. ജ​നു​വ​രി 31നു ​വീ​ട് ക​യ​റി താ​മ​സി​ക്ക​ല്‍ ച​ട​ങ്ങാ​ണ്. ഇ​ത് എന്റെ​യും കു​ടും​ബ​ത്തിന്റെ​യും സ്നേ​ഹ​പൂ​ര്‍വ​മാ​യ ക്ഷ​ണ​മാ​ണ്. എ​ല്ലാ​വ​രും വ​ര​ണം...'' - ചിത്രലേഖ എല്ലാവരെയും ക്ഷണിച്ച് പറഞ്ഞു.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ഹാ​യ​വും വാ​യ്​​പ​യെ​ടു​ത്തു​മാ​ണ്​ വീ​ട്​ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. എ​ടാ​ട്ട്​ ചി​ത്ര​ലേ​ഖ​ക്ക്​ സ്​​ഥ​ല​മു​ണ്ടെ​ന്നു​ പ​റ​ഞ്ഞ്​ ഇ​പ്പോ​ഴ​ത്തെ സ​ർ​ക്കാ​ർ ഉ​മ്മ​ൻ ചാ​ണ്ടി ന​ൽ​കി​യ സ്​​ഥ​ലം റ​ദ്ദാ​ക്കി​യി​രു​ന്നു. അ​തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ച്ച്​ സ്​​റ്റേ വാ​ങ്ങി​യാ​ണ്​ വീ​ട്​ പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ജോ​ലി ചെ​യ്തു ജീ​വി​ക്കാ​ൻ സി​പി​എ​മ്മു​കാ​ർ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി ക​ഴി​യു​ന്ന ചി​ത്ര​ലേ​ഖ ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി മ​ല​യാ​ളി​ക്ക്​ പ​രി​ചി​ത​യാ​ണ്​. ദ​ലി​ത്​ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ചി​ത്ര​ലേ​ഖ​യെ മ​റ്റൊ​രു സ​മു​ദാ​യ​ക്കാ​ര​നാ​യ ശ്രീ​ഷ്​​കാ​ന്ത്​ വി​വാ​ഹം ചെയ്തത് മുതലാണ് തനിക്ക് നേരെ അക്രമം ഉണ്ടായതെന്ന് ചിത്രലേഖ പറയുന്നു. ഓട്ടോ​റി​ക്ഷ​ക്കു​നേ​രെ പ​ല​ത​വ​ണ അ​തി​ക്ര​മ​മു​ണ്ടാ​യി. ഒ​ടു​വി​ൽ ഓട്ടോ ക​ത്തി​ക്കു​ക​വ​രെ ചെ​യ്​​ത സംഭവവുമുണ്ടായി.

പല തവണ അക്രമം പേടിച്ച് വാടക വീടുകൾ ഒഴിയേണ്ടി വന്ന ചിത്രലേഖയ്ക്ക് ഇനി സ്വന്തം വീട്ടിലുറങ്ങാം. അവിടെ നിന്നും അവരെ ആരും ഇറക്കി വിടില്ലെന്ന വിശ്വാസത്തോടെ.

No stories found.
Anweshanam അന്വേഷണം
www.anweshanam.com