ക്രി​സ്മ​സ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

ലോ​ക​ത്തി​നാ​കെ ര​ക്ഷ​യു​ടെ​യും വി​ടു​ത​ലി​ന്‍റെ​യും സ​ന്ദേ​ശ​മാ​ണ് ക്രി​സ്മ​സ് ന​ല്‍​കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു
ക്രി​സ്മ​സ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഏ​വ​ര്‍​ക്കും ക്രി​സ്മ​സ് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ലോ​ക​ത്തി​നാ​കെ ര​ക്ഷ​യു​ടെ​യും വി​ടു​ത​ലി​ന്‍റെ​യും സ​ന്ദേ​ശ​മാ​ണ് ക്രി​സ്മ​സ് ന​ല്‍​കു​ന്ന​തെ​ന്നും കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഈ 2020​ല്‍ ആ ​സ​ന്ദേ​ശ​ത്തി​ന് വ​ര്‍​ധി​ച്ച പ്ര​സ​ക്തി​യാ​ണു​ള്ള​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ലോ​ക​മൊ​ന്ന​ട​ങ്കം ഈ ​മ​ഹാ​വ്യാ​ധി​യി​ല്‍ നി​ന്നു​ള്ള വി​ടു​ത​ലി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. ശാ​സ്ത്ര​ലോ​കം ത​യാ​റാ​ക്കു​ന്ന വാ​ക്സി​നി​ലൂ​ടെ മ​നു​ഷ്യ​ജീ​വ​ന് ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​മെ​ന്ന പ്ര​ത്യാ​ശ​യി​ലാ​ണ് ലോ​ക​ജ​ന​ത​യാ​കെ ഈ ​ഘ​ട്ട​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ഇ​പ്രാ​വ​ശ്യം ക്രി​സ്മ​സ് ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന​ത്. ര​ക്ഷ​ക​ദൗ​ത്യം എ​ന്ന സ​ങ്ക​ല്‍​പ​ത്തി​ന് ഇ​ത്ത​വ​ണ​ത്തെ ക്രി​സ്മ​സ് പു​തി​യ​മാ​നം ന​ല്‍​കു​ന്നു.

പു​തു​വ​ര്‍​ഷം ഈ ​മ​ഹാ​മാ​രി​യി​ല്‍​നി​ന്നു​ള്ള വി​ടു​ത​ലി​ന്‍റേ​താ​കു​മെ​ന്നാ​ണ് നാം ​ഏ​വ​രും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​ത്ത​ര​ത്തി​ല്‍ ക്രി​സ്തു​മ​സി​ന്‍റെ സ​ന്ദേ​ശം 2021ല്‍ ​അ​ര്‍​ഥ​വ​ര്‍​ത്താ​ക​ട്ടെ എ​ന്ന് ആ​ശം​സി​ച്ചു​കൊ​ണ്ട് ക്രി​സ്തു​മ​സ് ആ​ശം​സ​ക​ള്‍ നേ​രു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com