മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്

ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​വു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍​വ​ന്ന മു​ഖ്യ​മ​ന്ത്രി നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​യ​ത്
മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്. ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​വു​മാ​യി സ​മ്ബ​ര്‍​ക്ക​ത്തി​ല്‍​വ​ന്ന മു​ഖ്യ​മ​ന്ത്രി നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​യ​ത്. അദ്ദേഹം സ്വയം നിരീക്ഷണത്തിൽ തുടർന്നേക്കും.

ധനമന്ത്രി തോമസ് ഐസക്കിന് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് എകെജി സെന്‍ററില്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തോമസ് ഐസക് പങ്കെടുത്തിരുന്നു. ഇതേതുടർന്നാണ് മുഖ്യമന്ത്രിയടക്കം സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്.

മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ത് ര​ണ്ടാ​മ​ത്തെ ത​വ​ണ​യാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. നേ​ര​ത്തെ, ക​രി​പ്പൂ​ര്‍ വി​മാ​ന ദു​ര​ന്ത പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ച്‌ വ​ന്ന​തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​ക്ക് ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് ന​ട​ത്തി​യി​രു​ന്നു. വിമാനത്താവള സന്ദര്‍ശന സമയത്ത് സമ്ബര്‍ക്കത്തിലൂണ്ടായിരുന്ന മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

Related Stories

Anweshanam
www.anweshanam.com