'രോഗികൾക്ക് പോലും കിട്ടാത്ത പരിരക്ഷ എങ്ങനെ കള്ളക്കടത്ത് സംഘത്തിന് ലഭിച്ചു': യുഡിഎഫ് കണ്‍വീനര്‍
Kerala

'രോഗികൾക്ക് പോലും കിട്ടാത്ത പരിരക്ഷ എങ്ങനെ കള്ളക്കടത്ത് സംഘത്തിന് ലഭിച്ചു': യുഡിഎഫ് കണ്‍വീനര്‍

സ്വപ്ന സുരേഷ് ട്രിപ്പിൾ ലോക്ക് ഡൗൺ ഉള്ള തിരുവനന്തപുരത്ത് നിന്നും കടന്നത് സര്‍ക്കാര്‍ സഹായാത്തോടെയെന്ന്‍ ബെന്നി ബെഹനാന്‍.

By News Desk

Published on :

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴി നടന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആരോപി സ്വപ്ന സുരേഷ് ട്രിപ്പിൾ ലോക്ക് ഡൗൺ ഉള്ള തിരുവനന്തപുരത്ത് നിന്നും കടന്നത് സര്‍ക്കാര്‍ സഹായാത്തോടെയെന്ന്‍ യുഡിഎഫ് കൺവീനർ ബെന്നി ബെഹനാന്‍. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആരോപി സ്വപ്ന സുരേഷിനെ കേരളം വിടാന്‍ സഹായിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയുമാണെന്ന് അദ്ദേഹം പറഞ്ഞു. രോഗികൾക്ക് പോലും കിട്ടാത്ത പരിരക്ഷ എങ്ങനെ കള്ളക്കടത്ത് സംഘത്തിന് ലഭിച്ചുവെന്നും അദ്ദേഹം ചോദിച്ചു.

"സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കേരളം വിട്ട് പോവാൻ സഹായിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയുമാണ്. സംസ്ഥാനത്ത് രോഗികൾക്ക് പോലും കിട്ടാത്ത പരിരക്ഷ എങ്ങനെ കള്ളക്കടത്ത് സംഘത്തിന് ലഭിച്ചു? കള്ളക്കടത്ത് സംഘത്തെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്തമാണ് മുഖ്യമന്ത്രിയുടെ ഓഫീസും പോലീസും ഏറ്റെടുത്തിരിക്കുന്നത്", ബെന്നി ബെഹനാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Anweshanam
www.anweshanam.com