പി എസ് സി ജോലി ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ; അനുവിന്‍റെ വീട് പ്രതിപക്ഷ നേതാവ് സന്ദര്‍ശിക്കും
Kerala

പി എസ് സി ജോലി ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ; അനുവിന്‍റെ വീട് പ്രതിപക്ഷ നേതാവ് സന്ദര്‍ശിക്കും

യുവാവിന്‍റെ വീട്ടില്‍ നിന്ന് എല്ലാത്തിനും കാരണം ജോലിയില്ലായ്മ എന്നെഴുതിയ കുറിപ്പ‌് കണ്ടെടുത്തു.

News Desk

News Desk

തിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദായതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അനുവിൻ്റെ കാരക്കോണത്തെ വസതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് സന്ദര്‍ശിക്കും. ജോലിയില്ലാത്തതില്‍ ദുഃഖമുണ്ടെന്ന് ആത്മഹത്യ കുറിപ്പ് എഴുതി വെച്ചായിരുന്നു അനുവിന്‍റെ മരണം.

റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ അനു ഏറെ മനോവിഷമത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. തിരുവനന്തപുരത്തെ സിവില്‍ എക്‌സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ 75ാം സ്ഥാനത്തുണ്ടായിരുന്നു അനു. ജൂണ്‍ 19ാം തിയ്യതിയാണ് സിവില്‍ എക്‌സൈസ് ഓഫീസര്‍ റാങ്ക്‌ലിസ്റ്റിന്റെ കാലാവധി അവസാനിച്ചത്.

Anweshanam
www.anweshanam.com