എസ് വി പ്രദീപിന്റെ മരണത്തിലെ ദുരൂഹത നീക്കണം: ചെന്നിത്തല

സംഭവത്തില്‍ ഉന്നത തല അന്വേഷണം നടത്തണമെന്നും വസ്തുതകള്‍ പുറത്ത് കൊണ്ടുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു
എസ് വി പ്രദീപിന്റെ മരണത്തിലെ ദുരൂഹത നീക്കണം: ചെന്നിത്തല

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ അപകടമരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. അദ്ദേഹം സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ച വണ്ടി ഏതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലന്നാണ് അറിയുന്നത്. ഇക്കാര്യത്തില്‍ ഉന്നത തല അന്വേഷണം നടത്തണമെന്നും വസ്തുതകള്‍ പുറത്ത് കൊണ്ടുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Read also: മാധ്യമ പ്രവർത്തകൻ എസ് വി പ്രതീപ് അന്തരിച്ചു

തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിന് സമീപം ഉച്ചയ്ക്ക് മൂന്നരയോടെയാണ് എസ് വി പ്രദീപ് സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തില്‍പ്പെട്ടത്. പ്രദീപ് ആക്ടിവയിലായിരുന്നു സഞ്ചരിച്ചിരുന്നത്. ഒരേ ദിശയില്‍ നിന്നും വന്ന വാഹനം ഇടിച്ചായിരുന്നു അപകടം. അപകട ശേഷം ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഇടിച്ച വണ്ടി തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com