കോ​ണ്‍​ഗ്ര​സു​കാ​രു​ടെ പേ​രി​ല്‍ ക​ള്ള​ക്കാ​ര്‍​ഡു​ണ്ടാ​ക്കി ക​ള്ള​വോ​ട്ടുകാരെ പിടികൂടണം

സം​സ്ഥാ​ന​ത്തെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച്‌ തെ​ളി​വ് സ​ഹി​തം താ​ന്‍ ഇ​ന്ന് ചീ​ഫ് ഇ​ല​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍​ക്ക് പ​രാ​തി ന​ല്‍​കിയെന്ന് ചെ​ന്നി​ത്ത​ല
കോ​ണ്‍​ഗ്ര​സു​കാ​രു​ടെ പേ​രി​ല്‍ ക​ള്ള​ക്കാ​ര്‍​ഡു​ണ്ടാ​ക്കി ക​ള്ള​വോ​ട്ടുകാരെ പിടികൂടണം

തിരുവനന്തപുരം: കോണ്‍ഗ്രസുകാരുടെ പേരില്‍ കള്ളക്കാര്‍ഡുണ്ടാക്കി കള്ള വോട്ട് ചെയ്യുന്നവരെ പിടികൂടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസര്‍കോട് ഉള്‍പ്പടെ പലയിടങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വോട്ട് ചില പ്രത്യേക പാര്‍ട്ടിക്കാര്‍ കള്ളവോട്ട് ചെയ്യുന്നതായി വ്യാപകമായ പരാതി ഉണ്ടായിട്ടുണ്ട്. കുമാരിയെപ്പോലുള്ളവരുടെ പേരില്‍ അവരറിയാതെ വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ ഉണ്ടാക്കി ഇങ്ങനെ കള്ളവോട്ട് ചെയ്യുകയാണ് ചെയ്യുന്നത്. അതുകൊണ്ടു കൂടിയാണ് വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചന്വേഷിക്കാന്‍ ഞങ്ങള്‍ തയ്യാറായതെന്നും ചെന്നിത്തല വാര്‍ത്താക്കുറിപ്പിലൂടെ പ്രതികരിച്ചു.

സം​സ്ഥാ​ന​ത്തെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച്‌ തെ​ളി​വ് സ​ഹി​തം താ​ന്‍ ഇ​ന്ന് ചീ​ഫ് ഇ​ല​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍​ക്ക് പ​രാ​തി ന​ല്‍​കു​ക​യും ആ ​വി​വ​രം വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഓ​രോ മ​ണ്ഡ​ല​ത്തി​ലും വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഒ​രേ പേ​രു​കാ​ര്‍ ത​ന്നെ നി​ര​വ​ധി ത​വ​ണ ആ​വ​ര്‍​ത്തി​ക്ക​പ്പെ​ടു​ക​യും ഒ​രേ ആ​ള്‍​ക്ക് നി​ര​വ​ധി ത​വ​ണ ഇ​ല​ക്ട​റ​ല്‍ ഐ​ഡ​ന്‍റി​റ്റി കാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഓ​രോ മ​ണ്ഡ​ല​ത്തി​ലും ഇ​ത്ത​ര​ത്തി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് വോ​ട്ടു​ക​ളാ​ണ് ആ​വ​ര്‍​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ‌

ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​യി ഉ​ദു​മ മ​ണ്ഡ​ല​ത്തി​ലെ കു​മാ​രി എ​ന്ന വോ​ട്ട​റു​ടെ കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. കു​മാ​രി​യു​ടെ പേ​ര് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ അ​ഞ്ചി​ട​ത്താ​ണു​ള്ള​ത്. എ​ന്നാ​ല്‍ കു​മാ​രി കോ​ണ്‍​ഗ്ര​സ് അ​നു​ഭാ​വി​യാ​ണെ​ന്നും അ​വ​രു​ടെ കൈ​വ​ശം ഒ​രു ഇ​ല​ക്ട​റ​ല്‍ കാ​ര്‍​ഡ് മാ​ത്ര​മേ ഉ​ള്ളൂ എ​ന്നും ചി​ല മാ​ധ്യ​മ​ങ്ങ​ളി​ല്‍ വാ​ര്‍​ത്ത വ​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു. ഇ​ത് പ്ര​ശ്ന​ത്തി​ന്‍റെ ഗൗ​ര​വം വ​ര്‍​ധി​പ്പി​ക്കു​ന്നു​വെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com