ഐ​സ​ക്കി​ന്റേത് ഗുരുതര ചട്ടലംഘനം; അ​വ​കാ​ശ ലം​ഘ​ന​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കു​മെ​ന്ന് ചെ​ന്നി​ത്ത​ല

നിയമസഭയുടെ മേശപ്പുറത്ത് വെക്കാത്ത ഏത് റിപ്പോര്‍ട്ടിനെ പറ്റിയാണ്, എങ്ങനെയാണ് ധനമന്ത്രിക്ക് പരാമര്‍ശിക്കാന്‍ സാധിക്കുന്നതെന്ന് ചെന്നിത്തല ആരാഞ്ഞു
ഐ​സ​ക്കി​ന്റേത് ഗുരുതര ചട്ടലംഘനം; അ​വ​കാ​ശ ലം​ഘ​ന​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കു​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. നി​യ​മ​സ​ഭ​യി​ല്‍ വ​യ്ക്കാ​ത്ത റി​പ്പോ​ര്‍​ട്ടി​ന്‍റെ ക​ര​ട് പു​റ​ത്ത് വി​ട്ട ന​ട​പ​ടി ഗു​രു​ത​ര ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നും ധ​ന​മ​ന്ത്രി സ​ത്യ​പ്ര​തി​ജ്ഞ ലം​ഘി​ച്ചെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

നിയമസഭയുടെ മേശപ്പുറത്ത് വെക്കാത്ത ഏത് റിപ്പോര്‍ട്ടിനെ പറ്റിയാണ്, എങ്ങനെയാണ് ധനമന്ത്രിക്ക് പരാമര്‍ശിക്കാന്‍ സാധിക്കുന്നതെന്ന് ചെന്നിത്തല ആരാഞ്ഞു. നിയസഭയുടെ മേശപ്പുറത്തു പോലും വെക്കാത്ത ഒരു റിപ്പോര്‍ട്ട് എവിടെനിന്നാണ് ധനമന്ത്രിക്ക് ലഭിച്ചത്. ഇ​തി​നെ​തി​രെ പ്ര​തി​പ​ക്ഷം നോ​ട്ടീ​സ് ന​ല്‍​കും. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്വം പാ​ലി​ക്കാ​തെ സി​എ​ജി റി​പ്പോ​ര്‍​ട്ട് ചോ​ര്‍​ത്തി. സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് രാ​ജ്യ​ത്തെ ഒ​രു നി​യ​മ​വും ബാ​ധ​ക​മ​ല്ല എ​ന്ന മ​ട്ടി​ലാ​ണ്. അ​ഴി​മ​തി മൂ​ടി​വെ​ക്കാ​ന്‍ സി​എ​ജി പോ​ലെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സ്ഥാ​പ​ന​ത്തെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു. ആ​രും ക​ണ​ക്ക് ചോ​ദി​ക്കേ​ണ്ടെ​ന്ന് തോ​മ​സ് ഐ​സ​ക് എ​കെ​ജി സെ​ന്‍റ​റി​ല്‍ പോ​യി പ​റ​ഞ്ഞാ​ല്‍ മ​തിയെന്നും ചെന്നിത്തല പറഞ്ഞു.

ഡിപ്പാര്‍ട്‌മെന്റിന് കൊടുത്ത പാരഗ്രാഫിനെ കുറിച്ചാവും ധനമന്ത്രി പറയുന്നത്. സാധാരണഗതിയില്‍ സി.എ.ജിയുടെ കണ്ടെത്തലുകള്‍ വിവിധ ഡിപ്പാര്‍ട്‌മെന്റുകള്‍ക്ക് പാരഗ്രാഫുകളായി നല്‍കാറുണ്ട്. അവര്‍ അതിന് മറുപടിയും നല്‍കാറുണ്ട്. വകുപ്പുകള്‍ അത് പരിശോധിക്കുകയും മറുപടിയും നല്‍കാറുണ്ട്. ആ മറുപടി പരിശോധിച്ചും ചര്‍ച്ചകള്‍ക്കു ശേഷവും റിപ്പോര്‍ട്ട് തയ്യാറാക്കി സി.എ.ജി. നിയമസഭയുടെ മേശപ്പുറത്ത് വെക്കുമ്പോഴാണ് പൊതുജനങ്ങള്‍ അറിയുന്നത്. ധനമന്ത്രി ഗുരുതര ചട്ടലംഘനവും നിയമലംഘനവുമാണ് നടത്തിയിരിക്കുന്നത്.-ചെന്നിത്തല പറഞ്ഞു.

ക​ഴി​ഞ്ഞ നാ​ല​ര​വ​ര്‍​ഷ​ത്തി​നി​ടെ താ​ന്‍ ഒ​രി​ക്ക​ല്‍​പ്പോ​ലും എ​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ല. എ​ജി​യു​ടെ ഒ​രു റി​പ്പോ​ര്‍​ട്ടും നി​യ​മ​സ​ഭ​യി​ല്‍ വ​യ്ക്കും മു​ന്‍​പ് ത​നി​ക്ക് കി​ട്ടി​യി​ട്ടി​ല്ല.

കി​ഫ്‌​ബി​യി​ല്‍ ന​ട​ന്ന കൊ​ള്ള​ക​ള്‍ ക​ണ്ടെ​ത്തി​യ​ത് കൊ​ണ്ടാ​ണ് ധ​ന​മ​ന്ത്രി​ക്ക് ഹാ​ലി​ള​കി​യ​ത്. ഇ​തൊ​രു മു​ന്‍‌​കൂ​ര്‍ ജാ​മ്യം എ​ടു​ക്ക​ലാ​ണ്. കി​ഫ്‌​ബി​യി​ലെ അ​ഴി​മ​തി പു​റ​ത്തു വ​ന്ന​തി​ലെ ജാ​ള്യ​ത കൊ​ണ്ടാ​ണ​ത്. ഈ ​സ​ര്‍​ക്കാ​രി​ന് ഓ​ഡി​റ്റി​നെ ഭ​യ​മാ​ണ്. കി​ഫ്‌​ബി​യി​ലേ​ക്കു​ള്ള വ​ര​വും ചെ​ല​വും മ​ന്ത്രി​സ​ഭ​യും സ​ര്‍​ക്കാ​രും അ​റി​യി​ല്ല. ഞാ​ന്‍ ക​ഴി​ഞ്ഞ നാ​ല് വ​ര്‍​ഷ​മാ​യി സി​എ​ജി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ല.

അ​ഴി​മ​തി ചൂ​ണ്ടി​ക്കാ​ണി​ക്കു​മ്ബോ​ള്‍ പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രെ ക​ള്ള​കേ​സ് എ​ടു​ക്കു​ന്നു. ഇ​തി​നെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു. ഇ​ഡി എ​ത്ര ശ്ര​മി​ച്ചാ​ലും കെ​എം ഷാ​ജി​യെ കേ​സി​ല്‍ കു​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രി തന്റെ വകുപ്പിനെ കുറിച്ചുള്ള ഓഡിറ്റ് പാര റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടുകൊണ്ട് പത്രസമ്മേളനം നടത്തുന്നെന്നും ചെന്നിത്തല പറഞ്ഞു. രാജ്യത്തെ ഒരു നിയമവും തങ്ങള്‍ക്ക് ബാധകമല്ലെന്ന എന്ന നിലയിലാണ് ഇന്ന് കേരളത്തിന്റെ മന്ത്രിസഭ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ധനമന്ത്രിയുടെ വാര്‍ത്താ സമ്മേളനമെന്നും ചെന്നിത്തല വിമര്‍ശിച്ചു.

Related Stories

Anweshanam
www.anweshanam.com