സർക്കാരിനെതിരെ പ്രതിപക്ഷം

വി​വി​ധ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ചീ​ഞ്ഞു​നാ​റു​ക​യാണെന്നും തൈ​ലം എ​ത്ര പു​ര​ട്ടി​യാ​ലും ഈ ​നാ​റ്റം മാ​റി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല ആരോപിച്ചു.
 സർക്കാരിനെതിരെ പ്രതിപക്ഷം

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ കോ​ട​തി​യി​ലെ വെ​ളി​പ്പെ​ടു​ത്ത​ലിന് പിന്നാലെയാണ് അദ്ദേഹം വിമര്‍ശനവുമായി രംഗത്തെത്തിയത്. വി​വി​ധ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ചീ​ഞ്ഞു​നാ​റു​ക​യാണെന്നും തൈ​ലം എ​ത്ര പു​ര​ട്ടി​യാ​ലും ഈ ​നാ​റ്റം മാ​റി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല ആരോപിച്ചു.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസില്‍ ​ഉന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും പ​ങ്കു​ണ്ടെ​ന്ന ഇ​ഡി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ഗൗ​ര​വ​മേ​റി​യ​താ​ണ്. ഇ​തോ​ടെ ശി​വ​ശ​ങ്ക​ര്‍ മാ​ത്ര​മ​ല്ല കേസില്‍ ഉ​ള്‍​പ്പെ​ട്ട​തെ​ന്ന് വ്യ​ക്ത​മാ​യി. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​രെ​ല്ലാ​മെ​ന്ന് അ​റി​യേ​ണ്ട​തു​ണ്ട്. മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യണം. ഗ​ള്‍​ഫി​ല്‍​വെ​ച്ച്‌ സ്വ​പ്ന മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യോ​യെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യി​ലും സ്വ​പ്ന​യ്ക്ക് പ​ങ്കു​ണ്ടെ​ന്ന് ഇ​തി​നോ​ട​കം തെ​ളി​ഞ്ഞു. ജ​ന​ങ്ങ​ളെ കാ​ര്യ​ങ്ങ​ള്‍ ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Related Stories

Anweshanam
www.anweshanam.com