തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്നത് കൊടിയ വഞ്ചന; ചെന്നിത്തല

"മുഖ്യമന്ത്രിയെ വിശ്വസിക്കാന്‍ കൊള്ളില്ല"
തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്നത് കൊടിയ വഞ്ചന; ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷത്തിൻ്റെ പിന്തുണ തേടിയ ശേഷം പിന്നീട് വഞ്ചിക്കുക എന്നതാണ് സംസ്ഥാന സർക്കാരിൻ്റെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ സ്വകാര്യവത്കരണത്തിൽ കൊടിയ വഞ്ചനയാണ് സംസ്ഥാന സർക്കാർ കാണിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ പിന്തുണ കിട്ടിയാൽ വഞ്ചനാന്മക നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതിന്റെ അവസാന ഉദാഹരണമാണ് തിരുവനന്തപുരം വിമാനത്താവളം. ഞങ്ങൾ സർക്കാർ നിർദ്ദേശത്തെ പിന്തുണച്ചത് പൊതു സ്വകാര്യ പങ്കാളിത്തം കേരളത്തിൽ വിജയകരമായി പലതവണ നടപ്പാക്കിയിട്ടുള്ളത് കൊണ്ടാണ്. സർവകക്ഷി യോഗത്തിൽ തന്നെ ബിഡിൽ പങ്കെടുക്കാനുള്ള ഉപദേശം എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചതാണ്. . വൈരുധ്യാത്മക നിലപാടാണ് ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേരളത്തിൻ്റെ നിലപാട് തള്ളി തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ നടത്തിപ്പ് അദാനിയെ ഏൽപിച്ചതിനെതിരെ നിയമസഭയിൽ സംയുക്തപ്രമേയം പാസാക്കാൻ ധാരണയായിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇതുവേണോ വേണ്ടയോ എന്നത് നാളെ ചേരുന്ന യുഡിഎഫ് പാ‍ർലമെൻ്ററി പാ‍ർട്ടി യോ​ഗം ചർച്ച ചെയ്തു തീരുമാനിക്കും. യുഡിഎഫ് വോട്ട് വാങ്ങി ജയിച്ചവർ മുന്നണി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പ്രമേയത്തെ പിന്തുണച്ചില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് യുഡിഎഫ് ച‍ർച്ച ചെയ്ത് നിശ്ചയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com